ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,459 കോടി രൂപ വരുമാനവുമായി ഒയോ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeTRAVELഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,459 കോടി രൂപ വരുമാനവുമായി ഒയോ

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,459 കോടി രൂപ വരുമാനവുമായി ഒയോ

ഡെല്‍ഹി: ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍-ടെക് സ്ഥാപനമായ ഒയോ 2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 1,459.32 കോടി രൂപ വരുമാനം റിപ്പോര്‍ട്ട് ചെയ്തു.

പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 8,430 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമർപ്പിച്ച കമ്പനി ഒന്നാം പാദത്തില്‍
7.27 കോടി രൂപ എബിറ്റ്ഡ (EBITDA) രേഖപ്പെടുത്തി.

2022 സാമ്പത്തിക വര്‍ഷത്തില്‍, ഉപഭോക്താക്കളുമായുള്ള കരാറില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 4,781.4 കോടി രൂപയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,961.65 കോടി രൂപയായിരുന്നു.

അവലോകന കാലയളവിലെ ഒയോയുടെ നഷ്ടം 413.87 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,939.8 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.

ഹോട്ടലുകളുടെ എണ്ണം 12,668 ആയി കുറഞ്ഞതിനാല്‍ 2022 ജൂണ്‍ പാദത്തില്‍ മൊത്തം മുറികൾ (storefront) 1,68,639 ല്‍ നിന്ന് 1,68,012 ആയി കുറഞ്ഞതായി കമ്പനി അറിയിച്ചു.

2022 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ മൊത്തം ബുക്കിംഗ് മൂല്യം (GBV) 2,487.09 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!