image

21 Sep 2022 3:35 AM GMT

Economy

ഉയർന്ന പണപ്പെരുപ്പം: ഇന്ത്യ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് എഡിബി

MyFin Bureau

ഉയർന്ന പണപ്പെരുപ്പം: ഇന്ത്യ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് എഡിബി
X

Summary

ഡെൽഹി: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു. 2022-23 ലെ വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായാണ് കുറച്ചത്. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക പിരിമുറക്കവുമാണ് പ്രവചനം വെട്ടിക്കുറക്കാൻ കാരണം. 2022-23 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വാർഷിക വളർച്ച കൈവരിച്ചു, ഇത് ശക്തമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എഡിബിയുടെ ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് (എഡിഒ) റിപ്പോർട്ടിന്റെ അനുബന്ധത്തിൽ പറയുന്നു. "എന്നിരുന്നാലും, 2022 ലെ സാമ്പത്തിക […]


ഡെൽഹി: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു. 2022-23 ലെ വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായാണ് കുറച്ചത്. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക പിരിമുറക്കവുമാണ് പ്രവചനം വെട്ടിക്കുറക്കാൻ കാരണം.

2022-23 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വാർഷിക വളർച്ച കൈവരിച്ചു, ഇത് ശക്തമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എഡിബിയുടെ ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് (എഡിഒ) റിപ്പോർട്ടിന്റെ അനുബന്ധത്തിൽ പറയുന്നു.

"എന്നിരുന്നാലും, 2022 ലെ സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം എഡിഒ 7 ശതമാനമായി കുറച്ചു. ഇത് 2023 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം ആയിരിക്കും. ആഭ്യന്തര ഉപഭോഗത്തെ ഇത് പ്രതികൂലമായി ബാധിക്കും. ആഗോള ഡിമാൻഡ് മന്ദഗതിയിലാകുകയും എണ്ണവില ഉയരുകയും ചെയ്യും," റിപ്പോർട്ട് പറയുന്നു.

ചൈനീസ് സമ്പദ്‌വ്യവസ്ഥ 2022-ൽ 5 ശതമാനത്തേക്കാൾ 3.3 ശതമാനം വികസിക്കുമെന്ന് എഡിഒ പ്രതീക്ഷിക്കുന്നു.