നുറുക്കരി കയറ്റുമതി നിരോധനം ഒക്ടോബർ 1 മുതൽ മാത്രം | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
[wpml_language_selector_widget]
  • Loading stock data...
HomeBusinessTradeനുറുക്കരി കയറ്റുമതി നിരോധനം ഒക്ടോബർ 1 മുതൽ മാത്രം

നുറുക്കരി കയറ്റുമതി നിരോധനം ഒക്ടോബർ 1 മുതൽ മാത്രം

ഡെല്‍ഹി: നുറുക്കരി കയറ്റുമതി നിരോധനം ഒക്ടോബർ 1 മുതൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.

നേരത്തെ സെപ്തംബര് 15 വരെ മാത്രമേ അത് അനുവദിച്ചിരുന്നുള്ളു. നുറക്കരിയുടെ കയറ്റുമതി നയം സൗജന്യം എന്നതില്‍ നിന്ന് നിരോധിതം എന്നാക്കി ഭേദഗതി ചെയ്യുന്നുവെന്ന് ഡിജിഎഫ്ടി സെപ്റ്റംബര്‍ എട്ടിലെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.

ഇതുമൂലം ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഈ സാമ്പത്തിക വര്‍ഷം 4-5 ടണ്ണിന്റെ കുറവുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.

ആഗോള അരി വ്യാപാരത്തില്‍ 40 ശതമാനം പങ്കാളിത്തമുള്ള ഇന്ത്യ 2021-22 വര്‍ഷത്തില്‍ 21.23 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇത് 17.78 ദശലക്ഷം ടണ്ണായിരുന്നു. കോവിഡനു മുമ്പ് 2019-20 വര്‍ഷത്തില്‍ അരി കയറ്റുമതി 9.51 ദശലക്ഷം ടണ്ണായിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ രാജ്യം ഇതിനകം 9.35 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 8.36 ദശലക്ഷം ടണ്ണായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.89 ദശലക്ഷം ടണ്‍ നുറുക്കരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അതില്‍ 1.58 ദശലക്ഷം ടണ്‍ നുറക്കരിി ഇറക്കുമതി ചെയ്തത് ചൈനയാണ്.

നുറക്കരിയുടെ കയറ്റുമതി 2020-21 ല്‍ 2.06 ദശലക്ഷം ടണ്‍ ആയിരുന്നു. 2019-20ല്‍ 2,70,000 ടണ്ണും 2018-19ല്‍ 1.22 ദശലക്ഷം ടണ്ണും. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നുറക്കരിയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ 1.58 ദശലക്ഷം ടണ്ണില്‍ നിന്ന് 2.13 ദശലക്ഷം ടണ്ണായി വര്‍ധിച്ചു.

അരിയുടെ ആഭ്യന്തര മൊത്ത, ചില്ലറ വിലയിലുണ്ടായ ഉയര്‍ച്ചയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി സര്‍ക്കാര്‍ പറയുന്നു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!