എന്‍പിഎസ്, പണം പിന്‍വലിക്കാനുള്ള നടപടിക്രമം ലളിതമാക്കുന്നു | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeSocial SecurityNPSഎന്‍പിഎസ്, പണം പിന്‍വലിക്കാനുള്ള നടപടിക്രമം ലളിതമാക്കുന്നു

എന്‍പിഎസ്, പണം പിന്‍വലിക്കാനുള്ള നടപടിക്രമം ലളിതമാക്കുന്നു

 

ഡെല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍(എന്‍പിഎസ്) നിന്ന് പണം പിന്‍വലിക്കുന്നത് ലളിതമാക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ). നിലവില്‍ അപേക്ഷ നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് പണം പിന്‍വലിക്കാനാവുന്നതെങ്കില്‍ ഇത് രണ്ട് ദിവസമാക്കി കുറയ്ക്കുവാനൊരുങ്ങുകയാണ് പിഎഫ്ആര്‍ഡിഎ. നീക്കത്തിന്റെ ഭാഗമായി എന്‍പിഎസ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അപേക്ഷകള്‍ക്ക് മേലുള്ള സമയ പരിധി ടി+4 ല്‍ നിന്നും ടി+2 ആയി കുറക്കും. സെന്‍ട്രല്‍ റിക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി, വിവിധ പെന്‍ഷന്‍ ഫണ്ടുകള്‍, എന്‍പിഎസ് ട്രസ്റ്റി ബാങ്ക്, പോയിന്റ് ഓഫ് പ്രസന്‍സ് ഏജന്‍സീസ് തുടങ്ങിയവയാണ് പിഎഫ്ആര്‍ഡിഎയുടെ ഇന്റര്‍മീഡിയറീസ്.

‘ടി’ എന്നത് നോഡല്‍ ഓഫീസ്/വരിക്കാരന്‍ പിന്‍വലിക്കല്‍ അഭ്യര്‍ത്ഥന അംഗീകരിക്കുന്ന ദിവസമാണ്. ‘2’ എന്ന സംഖ്യ സെറ്റില്‍മെന്റിനായി എടുക്കുന്ന ദിവസങ്ങളും.

ഇതിനര്‍ത്ഥം, നിലവില്‍ പിന്‍വലിക്കല്‍ അഭ്യര്‍ത്ഥന അംഗീകരിക്കുന്ന ദിവസവും ഇടപാട് തീര്‍പ്പാക്കുന്നതിന് നാല് ദിവസവും എടുക്കുന്നു എന്നാണ്. ഇത് 2 സെറ്റില്‍മെന്റ് ദിവസങ്ങളായി ചുരുക്കും. നീക്കം എന്‍പിഎസ് അക്കൗണ്ടിന് കീഴിലുള്ള ഇടപാടുകള്‍ വേഗത്തിലാക്കും.

 

 

 

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!