ബാങ്കുകളുടെ എന്‍പിഎ കുറയുന്നു, ചെറുകിട വ്യവസായങ്ങളുടേത് കൂടുന്നു | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeSub Lead News 3ബാങ്കുകളുടെ എന്‍പിഎ കുറയുന്നു, ചെറുകിട വ്യവസായങ്ങളുടേത് കൂടുന്നു

ബാങ്കുകളുടെ എന്‍പിഎ കുറയുന്നു, ചെറുകിട വ്യവസായങ്ങളുടേത് കൂടുന്നു

 

മുംബൈ: വന്‍കിട കോര്‍പറേറ്റ് തിരിച്ചടവുകള്‍ കാര്യമായി എത്തുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 90 ബേസിസ് പോയിന്റ് കുറഞ്ഞ് 5 ശതമാനത്തിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് വീണ്ടും കുറയുകയും ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4 ശതമാനത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് ക്രിസില്‍ റേറ്റിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, എല്ലാ മേഖലയില്‍ നിന്നുമുള്ള നിഷ്‌ക്രിയ ആസ്തിയുടെ കാര്യം, പ്രത്യകിച്ച് സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പ തിരിച്ചടവ് അത്ര ശുഭകരമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച എംഎസ്എംഇ മേഖലയിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 2022 മാര്‍ച്ച് 31 ലെ 9.3 ശതമാനത്തില്‍ നിന്നും 2024 മാര്‍ച്ചോടെ 10-11 ശതമാനമായി ഉയരുമെന്നും ക്രിസില്‍ പറയുന്നു.

എംഎസ്എംഇകളെ അപേക്ഷിച്ച് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തി 2018 മാര്‍ച്ച് 31 ലെ 16 ശതമാനത്തില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും രണ്ട് ശതമാനമായി കുറയുമെന്നത് വലിയ നേട്ടമാണ്. കോര്‍പ്പറേറ്റ് വിഭാഗത്തിലെ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തിയത് സമീപ വര്‍ഷങ്ങളില്‍ ബാങ്കുകള്‍ റിസ്‌ക് മാനേജ്മെന്റും, അണ്ടര്‍ റൈറ്റിംഗും ശക്തിപ്പെടുത്തിയെന്നും ഇത് മികച്ച ക്രെഡിറ്റ് പ്രൊഫൈലുള്ള വായ്പക്കാരുടെ മുന്‍ഗണന വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്നും ഏജന്‍സി പറഞ്ഞു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!