സോളാര്‍ പിവി: 19,500 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeSub Lead News 3സോളാര്‍ പിവി: 19,500 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം

സോളാര്‍ പിവി: 19,500 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് അംഗീകാരം

ഡെല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 19,500 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്ര അംഗീകാരം. ഈ മേഖലയില്‍ 94,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകളുമായി ബന്ധപ്പെട്ട ദേശീയ പരിപാടിയുടെ ഭാഗമായാണ് ഇത്.

പ്രതിവര്‍ഷം 65,000 മെഗാവാട്ട് പൂര്‍ണ്ണവും ഭാഗികവുമായ സംയോജിത സോളാര്‍ പിവി മൊഡ്യൂളുകളുടെ നിര്‍മ്മാണ ശേഷി സ്ഥാപിക്കപ്പെടും എന്നതാണ് പിഎല്‍ഐ സ്‌കീമില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടം. ഈ മേഖലയില്‍ ഏകദേശം 2 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ നിര്‍മ്മിക്കുക, പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക എന്നിവയാണ് ദേശീയ പരിപാടി ലക്ഷ്യമിടുന്നത്.

ഈ സംരംഭം ഏകദേശം 1.37 ലക്ഷം കോടി രൂപയുടെ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സോളാര്‍ പിവി നിര്‍മ്മാതാക്കളെ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കും.

സോളാര്‍ പിവി നിര്‍മ്മാണ പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് പിഎല്‍ഐ വിതരണം ചെയ്യും, ആഭ്യന്തര വിപണിയില്‍ നിന്നുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകളുടെ വില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കും.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!