image

30 Sep 2022 1:30 AM GMT

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 200 രൂപ കൂടി

MyFin Desk

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 200 രൂപ കൂടി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,665 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 37,120 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണം പവന് 40,720 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 492 രൂപയാണ് വില. ആഗോള വിപണിയിലെ ദുര്‍ബലമായ […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,665 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 37,120 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണം പവന് 40,720 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 492 രൂപയാണ് വില.

ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതകള്‍ക്കും ആര്‍ബിഐയുടെ ഇന്ന് വരാനിരിക്കുന്ന നിരക്ക് വര്‍ധനയും ആദ്യ ഘട്ട വ്യാപാരത്തില്‍ വിപണികളെ പിന്നോട്ട് വലിച്ചു. നിക്ഷേപകര്‍ കടുത്ത ജാഗ്രതയിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇ ആദ്യഘട്ട വ്യാപാരത്തില്‍ 262.73 പോയിന്റ് ഇടിഞ്ഞ് 56,147.23 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 70.4 പോയിന്റ് താഴ്ന്ന് 16,747.70 പോയിന്റിലെത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടം കാണിക്കുന്നുണ്ട്.