image

2 Oct 2022 7:30 AM GMT

Insurance

വില്‍പ്പന മുന്നേറ്റവുമായി ഹുണ്ടായ്; ക്രെറ്റ തന്നെ മുന്നില്‍

Myfin Editor

വില്‍പ്പന മുന്നേറ്റവുമായി ഹുണ്ടായ്; ക്രെറ്റ തന്നെ മുന്നില്‍
X

Summary

ഡെല്‍ഹി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്ത വില്‍പ്പന സെപ്റ്റംബറില്‍ 38 ശതമാനം വര്‍ധിച്ച് 63,201 യൂണിറ്റിലെത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 45,791 യൂണിറ്റുകളായിരുന്നു. ആഭ്യന്തര മൊത്ത വില്‍പ്പന കഴിഞ്ഞ സെപ്റ്റംബറിലെ 33,087 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ മാസം 49,700 യൂണിറ്റായിരുന്നു. ഏതാണ്ട് 50 ശതമാനം വര്‍ധന. കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 12,704 യൂണിറ്റില്‍ നിന്ന് 13,501 യൂണിറ്റായി ഉയര്‍ന്നു. 'കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കാണിക്കുന്ന മികച്ച പ്രതിരോധം മൂലം ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. […]


ഡെല്‍ഹി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്ത വില്‍പ്പന സെപ്റ്റംബറില്‍ 38 ശതമാനം വര്‍ധിച്ച് 63,201 യൂണിറ്റിലെത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 45,791 യൂണിറ്റുകളായിരുന്നു. ആഭ്യന്തര മൊത്ത വില്‍പ്പന കഴിഞ്ഞ സെപ്റ്റംബറിലെ 33,087 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ മാസം 49,700 യൂണിറ്റായിരുന്നു. ഏതാണ്ട് 50 ശതമാനം വര്‍ധന. കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 12,704 യൂണിറ്റില്‍ നിന്ന് 13,501 യൂണിറ്റായി ഉയര്‍ന്നു.

'കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കാണിക്കുന്ന മികച്ച പ്രതിരോധം മൂലം ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. വെന്യു, വെന്യു എന്‍ ലൈന്‍, ട്യൂസണ്‍ എന്നീ പുതിയ ലോഞ്ചുകള്‍ക്കും മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചു,' ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ്) തരുണ്‍ ഗാര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ സെപ്റ്റംബറിലെ ബുക്കിംഗില്‍ 36 ശതമാനം വര്‍ധനയുണ്ടായി. ക്രെറ്റ മിഡ് എസ്യുവിയാണ് വില്‍പ്പനയില്‍ ആധിപത്യം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.