image

5 Oct 2022 12:56 AM GMT

Industries

500 ദിവസം, 25,000 ടവര്‍, അതിവേഗ 5 ജിയ്ക്ക് മുന്നൊരുക്കം

MyFin Desk

500 ദിവസം, 25,000 ടവര്‍, അതിവേഗ 5 ജിയ്ക്ക് മുന്നൊരുക്കം
X

Summary

  രാജ്യത്ത് അതിവേഗ 5 ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 500 ദിവസത്തിനുള്ളില്‍ 25,000 പുതിയ ടവറുകള്‍ സ്ഥാപിക്കാന്‍ 26,000 കോടി രൂപ അനുവദിക്കുന്ന നടപടിയ്ക്ക് അംഗീകാരം നല്‍കി. യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചതെന്നും ഭാരത് ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ടെലികോം മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന ഐ ടി മന്ത്രിമാരുടെ ഡിജിറ്റല്‍ ഇന്ത്യ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി […]


രാജ്യത്ത് അതിവേഗ 5 ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 500 ദിവസത്തിനുള്ളില്‍ 25,000 പുതിയ ടവറുകള്‍ സ്ഥാപിക്കാന്‍ 26,000 കോടി രൂപ അനുവദിക്കുന്ന നടപടിയ്ക്ക് അംഗീകാരം നല്‍കി.

യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചതെന്നും ഭാരത് ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ടെലികോം മന്ത്രാലയം അറിയിച്ചു .

കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന ഐ ടി മന്ത്രിമാരുടെ ഡിജിറ്റല്‍ ഇന്ത്യ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റ എല്ലാ കോണുകളിലേക്കും കണക്റ്റിവിറ്റി അത്യന്താപേക്ഷിതമാണെന്നും അടുത്ത 500 ദിവസത്തിനുള്ളില്‍ അത് നടപ്പാക്കുകയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലാണ് പ്രധാനമന്ത്രി 5 ജി സേവനം രാജ്യത്തിന് സമര്‍പ്പിച്ചത്.16 മാസത്തിനുള്ളില്‍ രാജ്യം മുഴുവനും 5 ജി സേവനം ലഭ്യമാകും എന്നാണ് കരുതുന്നത് .

.