image

9 Oct 2022 11:26 PM GMT

Forex

രൂപ മൂല്യം വീണ്ടും താഴേക്ക്, ഡോളറൊന്നിന് 82.69

MyFin Desk

രൂപ മൂല്യം വീണ്ടും താഴേക്ക്, ഡോളറൊന്നിന് 82.69
X

Summary

തിങ്കളാഴ്ച തുടക്കവിപണിയില്‍ രൂപയ്ക്ക് വീണ്ടും അടി പതറി. ഡോളറൊന്നിന് റിക്കോഡ് ഇടിവായ 82.69 നിരക്കിലാണ് തിങ്കളാഴ്ച രാവിലെ ഫോറക്‌സ് മാര്‍ക്കറ്റില്‍ ട്രേഡ് നടക്കുന്നത്. 82.68 തുടങ്ങിയ വില പിന്നീട് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 39 പൈസ ഇടിഞ്ഞ് 82.69 ലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച 13 പൈസ ഇടിഞ്ഞ് സര്‍വകാല റിക്കോഡായ 82.30 ലേക്ക് താഴ്ന്നിരുന്നു. അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ഒപ്പം ഉയരുന്ന ക്രൂഡ് വിലയും രൂപയെ തുടര്‍ച്ചയായ ഇടിവിലേക്ക് നയിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തില്‍ […]


തിങ്കളാഴ്ച തുടക്കവിപണിയില്‍ രൂപയ്ക്ക് വീണ്ടും അടി പതറി. ഡോളറൊന്നിന് റിക്കോഡ് ഇടിവായ 82.69 നിരക്കിലാണ് തിങ്കളാഴ്ച രാവിലെ ഫോറക്‌സ് മാര്‍ക്കറ്റില്‍ ട്രേഡ് നടക്കുന്നത്. 82.68 തുടങ്ങിയ വില പിന്നീട് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 39 പൈസ ഇടിഞ്ഞ് 82.69 ലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച 13 പൈസ ഇടിഞ്ഞ് സര്‍വകാല റിക്കോഡായ 82.30 ലേക്ക് താഴ്ന്നിരുന്നു.

അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ഒപ്പം ഉയരുന്ന ക്രൂഡ് വിലയും രൂപയെ തുടര്‍ച്ചയായ ഇടിവിലേക്ക് നയിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തില്‍ രൂപയ്ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്ന സമ്മര്‍ദത്തില്‍ ആര്‍ബിഐയ്ക്ക് ഒരു പരിധി വരെ പ്രതിരോധം തീര്‍ക്കാനാവുന്നുണ്ടായിരുന്നു എങ്കിലും ഇക്കുറി ആര്‍ബി ഐയുടെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ വഴുതി മാറുന്നതാണ് കാണുന്നത്.

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലേക്ക് പോയിരുന്നു. സെപ്റ്റംബര്‍ 30 കണക്കിൽ, 4.854 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 532.664 ഡോളറിലാണ് ഇന്ത്യയുടെ കരുതല്‍ ശേഖരം.