image

12 Oct 2022 11:42 PM GMT

Banking

ഇടപാടുകള്‍ വര്‍ധിച്ചതോടെ എച്ച്സിഎൽ ലാഭം ഏഴ് ശതമാനം ഉയര്‍ന്നു

MyFin Desk

ഇടപാടുകള്‍ വര്‍ധിച്ചതോടെ എച്ച്സിഎൽ ലാഭം ഏഴ് ശതമാനം ഉയര്‍ന്നു
X

Summary

  ഡെല്‍ഹി: വിപണിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എച്ച്സിഎല്‍ ടെക്കിന്റെ കണ്‍സോളിഡേറ്റഡ് ലാഭം ഏഴ് ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി. ഉയര്‍ന്ന ഡിമാന്‍ഡും, ഇടപാടുകള്‍ വര്‍ദ്ധിച്ചതും ഈ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനത്തെ സംബന്ധിച്ച് കൃത്യമായ ഒരു ഗതി നല്‍കുന്നു. ആഗോള തലത്തില്‍ ഒരു മാന്ദ്യ ഭയം നിലനില്‍ക്കുമ്പോള്‍, എച്ച്സിഎല്ലിനെ സംബന്ധിച്ച് ശുഭ പ്രതീക്ഷയോടെയുള്ള ദിനങ്ങളാണ് മുന്നോട്ടുള്ളത്. കാരണം കമ്പനിയുടെ മുന്‍ നിര പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാണ്. ഈ വര്‍ഷം വരുമാനത്തില്‍ 12 മുതല്‍ 14 […]


ഡെല്‍ഹി: വിപണിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എച്ച്സിഎല്‍ ടെക്കിന്റെ കണ്‍സോളിഡേറ്റഡ് ലാഭം ഏഴ് ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി. ഉയര്‍ന്ന ഡിമാന്‍ഡും, ഇടപാടുകള്‍ വര്‍ദ്ധിച്ചതും ഈ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനത്തെ സംബന്ധിച്ച് കൃത്യമായ ഒരു ഗതി നല്‍കുന്നു. ആഗോള തലത്തില്‍ ഒരു മാന്ദ്യ ഭയം നിലനില്‍ക്കുമ്പോള്‍, എച്ച്സിഎല്ലിനെ സംബന്ധിച്ച് ശുഭ പ്രതീക്ഷയോടെയുള്ള ദിനങ്ങളാണ് മുന്നോട്ടുള്ളത്. കാരണം കമ്പനിയുടെ മുന്‍ നിര പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാണ്. ഈ വര്‍ഷം വരുമാനത്തില്‍ 12 മുതല്‍ 14 ശതമാനം വളര്‍ച്ചയായിരുന്നു കമ്പനി നേരത്തെ കണക്കുകൂട്ടിയിരുന്നതൈങ്കില്‍ ഇപ്പോഴത്തെ കമ്പനിയുടെ വരുമാന വളര്‍ച്ച പ്രതീക്ഷ 13.5 മുതല്‍ 14.5 ശതമാനമാണ്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കമ്പനിയുടെ വരുമാനം 24,686 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 19.5 ശതമാനം ഉയര്‍ന്നതാണ്. കമ്പനി ഇതുവരെ 11 വലിയ ടപാടുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം സേവന മേഖലയിലും, മൂന്നെണ്ണം ഉത്പന്നത്തിലുമാണ്. മൊത്തം ഇടാപാടുകളുടെ മൂല്യം 2,384 ദശലക്ഷം ഡോളറാണ്. ഇത് ജൂണിലവസാനിച്ച പാദത്തിലെക്കാള്‍ 16ശതമാനം കൂടുതലും, മുന്‍ വര്‍ഷം സെപ്റ്റംബറിലവസാനിച്ച പാദത്തിലെക്കാള്‍ ആറ് ശതമാനം ഉയര്‍ന്നതുമാണ്.

ടിസിഎസ്, ഇന്‍ഫോസിസ് എന്നിവരാണ് എച്ച്സിഎല്ലിന്റെ വിപണിയിലെ എതിരാളികള്‍. ഒരു ഓഹരിക്ക് 10 രൂപ വീതം കമ്പനി 2023 സാത്തിക വര്‍ഷത്തിലെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.