image

21 Oct 2022 8:10 AM GMT

Banking

പലിശ വരുമാനം തുണച്ചു, സിഎസ്ബി രണ്ടാം പാദ ലാഭം 121 കോടി രൂപ

MyFin Desk

പലിശ വരുമാനം തുണച്ചു, സിഎസ്ബി രണ്ടാം പാദ ലാഭം 121 കോടി രൂപ
X

Summary

  ഡെല്‍ഹി: പലിശ വരുമാനത്തിലെ വളര്‍ച്ചയെത്തുടര്‍ന്ന് 2022 സെപ്റ്റംബര്‍ പാദത്തില്‍ സിഎസ്ബി ബാങ്ക് 120.55 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 118.57 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 555.64 കോടി രൂപയില്‍ നിന്ന് 600.12 കോടി രൂപയായി ഉയര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 4.11 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വായ്പയുടെ […]


ഡെല്‍ഹി: പലിശ വരുമാനത്തിലെ വളര്‍ച്ചയെത്തുടര്‍ന്ന് 2022 സെപ്റ്റംബര്‍ പാദത്തില്‍ സിഎസ്ബി ബാങ്ക് 120.55 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 118.57 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 555.64 കോടി രൂപയില്‍ നിന്ന് 600.12 കോടി രൂപയായി ഉയര്‍ന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 4.11 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വായ്പയുടെ 1.65 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്കിന്റെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെട്ടു.

അറ്റ നിഷ്‌ക്രിയ ആസ്തിയും 2.63 ശതമാനത്തില്‍ നിന്ന് 0.57 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 587 കോടി രൂപയില്‍ നിന്ന് 291 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 370 കോടി രൂപയില്‍ നിന്ന് 99 കോടി രൂപയായി. നിലവിലെ മാക്രോ ഇക്കണോമിക് സാഹചര്യം തികച്ചും അസ്ഥിരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രലേ മൊണ്ടല്‍ പറഞ്ഞു.

ലാഭത്തിന്റെ കാര്യത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബാങ്കിന് 200 കോടി രൂപ കടക്കാന്‍ കഴിയുമെന്ന് മൊണ്ടല്‍ പറഞ്ഞു.