image

21 Oct 2022 11:42 PM GMT

Banking

ടേം ഡിപ്പോസിറ്റ്: പലിശ വര്‍ധിപ്പിച്ച് എസ്ബിഐ

MyFin Desk

ടേം ഡിപ്പോസിറ്റ്: പലിശ വര്‍ധിപ്പിച്ച് എസ്ബിഐ
X

Summary

മുംബൈ: ടേം ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ 0.80 ശതമാനം വര്‍ധിപ്പിച്ച് എസ്ബിഐ. 211 ദിവസത്തില്‍ കൂടുതലുള്ളതും എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ളതുമായ 2 കോടി രൂപയില്‍ കവിയാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ 5.50 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് 4.70 ശതമാനമായിരുന്നു പലിശ. ഏഴ് മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ മാറ്റമില്ല. ബാങ്കിന്റെ വായ്പാ വിതരണം 18 ശതമാനം വളര്‍ന്നുവെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. പത്ത് കോടി […]


മുംബൈ: ടേം ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ 0.80 ശതമാനം വര്‍ധിപ്പിച്ച് എസ്ബിഐ. 211 ദിവസത്തില്‍ കൂടുതലുള്ളതും എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ളതുമായ 2 കോടി രൂപയില്‍ കവിയാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ 5.50 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് 4.70 ശതമാനമായിരുന്നു പലിശ.
ഏഴ് മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ മാറ്റമില്ല. ബാങ്കിന്റെ വായ്പാ വിതരണം 18 ശതമാനം വളര്‍ന്നുവെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. പത്ത് കോടി രൂപയ്ക്കു മുകളിലുള്ള സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് ഉയര്‍ത്തിയെന്ന് ഏതാനും ദിവസം മുന്‍പ് എസ്ബിഐ അറിയിച്ചിരുന്നു.
ഒക്ടോബര്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നുവെന്നും ബാങ്ക് അറിയിച്ചു. കുറച്ചു മാസങ്ങളായി നിക്ഷേപ വളര്‍ച്ച, വായ്പാ വളര്‍ച്ചയ്ക്കൊപ്പം എത്തിയിരുന്നില്ല. വായ്പ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ശരാശരി 14.8 ശതമാനമായിരുന്നു.