image

25 Oct 2022 12:43 AM GMT

Oil and Gas

 പുതിയ ഗ്യാസ്  ഫീല്‍ഡ് കമ്മീഷന്‍ ചെയ്യാന്‍ റിലയന്‍സ്

MyFin Desk

 പുതിയ ഗ്യാസ്  ഫീല്‍ഡ് കമ്മീഷന്‍ ചെയ്യാന്‍ റിലയന്‍സ്
X

Summary

  ഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ കെജി-ഡി6 ബ്ലോക്കിലെ ഡീപ് വാട്ടര്‍ എംജെ ഗ്യാസ് കണ്ടന്‍സേറ്റ് ഫീല്‍ഡ് വര്‍ഷാവസാനത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എക്സ്പ്ലോറേഷന്‍ ആന്‍്ഡ് പ്രൊഡ്ക്ഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു. ഇത് പ്രകൃതി വാതക ഉല്‍പ്പാദനം ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനമായി ഉയര്‍ത്തും. ഈസ്റ്റേണ്‍ ഓഫ്‌ഷോര്‍ ബ്ലോക്കില്‍ റിലയന്‍സും പങ്കാളിയായ ബിപിയും വികസിപ്പിച്ചെടുത്ത മൂന്നാമത്തേതും അവസാനത്തേതുമായ ഗ്യാസ് കണ്ടന്‍സേറ്റാണ് എംജെ. കെജി-ഡി6 ബ്ലോക്കിലെ ഏറ്റവും ആഴത്തില്‍ നിന്നും […]


ഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ കെജി-ഡി6 ബ്ലോക്കിലെ ഡീപ് വാട്ടര്‍ എംജെ ഗ്യാസ് കണ്ടന്‍സേറ്റ് ഫീല്‍ഡ് വര്‍ഷാവസാനത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എക്സ്പ്ലോറേഷന്‍ ആന്‍്ഡ് പ്രൊഡ്ക്ഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു. ഇത് പ്രകൃതി വാതക ഉല്‍പ്പാദനം ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനമായി ഉയര്‍ത്തും.

ഈസ്റ്റേണ്‍ ഓഫ്‌ഷോര്‍ ബ്ലോക്കില്‍ റിലയന്‍സും പങ്കാളിയായ ബിപിയും വികസിപ്പിച്ചെടുത്ത മൂന്നാമത്തേതും അവസാനത്തേതുമായ ഗ്യാസ് കണ്ടന്‍സേറ്റാണ് എംജെ. കെജി-ഡി6 ബ്ലോക്കിലെ ഏറ്റവും ആഴത്തില്‍ നിന്നും വാതകം കണ്ടെത്തുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനും ഇരുവരും ബംഗാള്‍ ഉള്‍ക്കടലിന്റെ ഉയര്‍ന്ന കടലില്‍ ഫ്ലോട്ടിംഗ് പ്രൊഡക്ഷന്‍ സിസ്റ്റം ഉപയോഗിക്കും.

കെജി-ഡി6 ബ്ലോക്കിലെ ആര്‍-ക്ലസ്റ്റര്‍, സാറ്റലൈറ്റ് ക്ലസ്റ്റര്‍, എംജെ എന്നീ മൂന്ന് വ്യത്യസ്ത വികസന പദ്ധതികള്‍ക്കായി റിലയന്‍സും ബിപിയും ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്. 2023ഓടെ പ്രതിദിനം ഏകദേശം 30 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം ഇവ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍-ക്ലസ്റ്റര്‍ 2020 ഡിസംബറില്‍ ഉത്പാദനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സാറ്റലൈറ്റ് ക്ലസ്റ്റര്‍ ആരംഭിച്ചിരുന്നു