image

30 Oct 2022 1:16 AM GMT

Market

വിപണിയില്‍ പോസിറ്റിവ് ട്രെൻഡ്: 9 കമ്പനികള്‍ വിപണി മൂല്യം 90,319 കോടി ഉയര്‍ത്തി

MyFin Desk

വിപണിയില്‍ പോസിറ്റിവ് ട്രെൻഡ്: 9 കമ്പനികള്‍ വിപണി മൂല്യം 90,319 കോടി ഉയര്‍ത്തി
X

Summary

  ഡെല്‍ഹി: ഇക്വിറ്റികളിലെ പോസിറ്റീവ് പ്രവണതയ്ക്കിടയില്‍ ഏറ്റവും മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളില്‍ ഒമ്പത് എണ്ണം ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 90,318.74 കോടി രൂപ വര്‍ധന വരുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂല്യം കൂട്ടിയവരില്‍ മുന്‍പന്തിയില്‍. കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 652.7 പോയിന്റ് അല്ലെങ്കില്‍ 1.10 ശതമാനം ഉയര്‍ന്നു. സംവത് വര്‍ഷം 2079 ന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച മാര്‍ക്കറ്റുകളില്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാര സെഷന്‍ ഉണ്ടായിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), […]


ഡെല്‍ഹി: ഇക്വിറ്റികളിലെ പോസിറ്റീവ് പ്രവണതയ്ക്കിടയില്‍ ഏറ്റവും മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളില്‍ ഒമ്പത് എണ്ണം ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 90,318.74 കോടി രൂപ വര്‍ധന വരുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂല്യം കൂട്ടിയവരില്‍ മുന്‍പന്തിയില്‍. കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 652.7 പോയിന്റ് അല്ലെങ്കില്‍ 1.10 ശതമാനം ഉയര്‍ന്നു. സംവത് വര്‍ഷം 2079 ന്റെ തുടക്കം കുറിക്കാന്‍ തിങ്കളാഴ്ച മാര്‍ക്കറ്റുകളില്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാര സെഷന്‍ ഉണ്ടായിരുന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയുള്‍പ്പെടെ ഒമ്പത് കമ്പനികള്‍ വിപണി മൂല്യത്തില്‍ വര്‍ധന് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 36,566.82 കോടി രൂപ ഉയര്‍ന്ന് 17,08,932.42 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം 11,195.61 കോടി രൂപ ഉയര്‍ന്ന് 8,12,378.52 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 10,792.67 കോടി രൂപ ഉയര്‍ന്ന് 4,54,404.76 കോടി രൂപയായും എസ്ബിഐയുടേത് 8,879.98 കോടി രൂപ ഉയര്‍ന്ന് 5,09,372.21 കോടി രൂപയുമായി. ടിസിഎസിന്റെ 8,617.06 കോടി രൂപ ഉയര്‍ന്ന് 11,57,339.65 കോടി രൂപയായി.

എച്ച്ഡിഎഫ്‌സിയുടെ മൂല്യം 8,214.27 കോടി രൂപ ഉയര്‍ന്ന് 4,36,240.27 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 5,259.92 കോടി രൂപ ഉയര്‍ന്ന് 6,36,476.13 കോടി രൂപയയും ആയി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 568.37 കോടി രൂപ ഉയര്‍ന്ന് 6,32,832.76 കോടി രൂപയായും ഐടിസിയുടെ മൂല്യം 224.04 കോടി രൂപയില്‍ നിന്ന് 4,28,677.66 കോടി രൂപയായും ഉയര്‍ന്നു. അതേസമയം ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 30,509.44 കോടി രൂപ കുറഞ്ഞ് 5,93,318.79 കോടി രൂപയായി. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടര്‍ന്നു.