image

1 Nov 2022 1:55 AM GMT

Pension

ആറ് മാസത്തില്‍ താഴെ സര്‍വീസ് ശേഷിക്കുന്നവര്‍ക്ക് ഇപിഎസില്‍ നിന്ന് പിന്‍വലിക്കാം

MyFin Desk

ആറ് മാസത്തില്‍ താഴെ സര്‍വീസ് ശേഷിക്കുന്നവര്‍ക്ക് ഇപിഎസില്‍ നിന്ന് പിന്‍വലിക്കാം
X

Summary

ഡെല്‍ഹി: ആറ് മാസത്തില്‍ താഴെ സര്‍വീസ് കാലാവധി അവശേഷിക്കുന്ന നിക്ഷേപകര്‍ക്ക് എപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 (ഇപിഎസ്-95) ലെ നിക്ഷേപവും പിന്‍വലിക്കാമെന്ന് റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയി പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസഷന്‍. നിലവില്‍ ആറ് മാസത്തില്‍ താഴെ മാത്രം സര്‍വീസ് കാലാവധി അവശേഷിക്കുന്ന ഇപിഎഫ്ഒ നിക്ഷേപകര്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ നിക്ഷേപമേ പിന്‍വലിക്കാന്‍ അനുമതിയുള്ളു. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇപിഎഫ്ഒയുടെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിനു ശേഷമാണ് […]


ഡെല്‍ഹി: ആറ് മാസത്തില്‍ താഴെ സര്‍വീസ് കാലാവധി അവശേഷിക്കുന്ന നിക്ഷേപകര്‍ക്ക് എപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 (ഇപിഎസ്-95) ലെ നിക്ഷേപവും പിന്‍വലിക്കാമെന്ന് റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയി പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസഷന്‍. നിലവില്‍ ആറ് മാസത്തില്‍ താഴെ മാത്രം സര്‍വീസ് കാലാവധി അവശേഷിക്കുന്ന ഇപിഎഫ്ഒ നിക്ഷേപകര്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ നിക്ഷേപമേ പിന്‍വലിക്കാന്‍ അനുമതിയുള്ളു.

കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇപിഎഫ്ഒയുടെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിനു ശേഷമാണ് ഈ ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഈ നിര്‍ദ്ദേശത്തിനു പുറമേ, 34 വര്‍ഷത്തിലേറെയായി പദ്ധതിയിലുള്ള അംഗങ്ങള്‍ക്ക് ആനുപാതികമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നീട്ടാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയര്‍മെന്റ് ആനുകൂല്യം നിശ്ചയിക്കുന്ന സമയത്ത് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും. ഇപിഎസ്95-ല്‍ ഇളവ് അനുവദിക്കുമ്പോഴോ, ഇളവ് റദ്ദാക്കുമ്പോഴോ തുല്യമായ ട്രാന്‍സ്ഫര്‍ മൂല്യം കണക്കാക്കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) യൂണിറ്റുകളിലെ നിക്ഷേപങ്ങള്‍ക്കായുള്ള ഒരു റിഡംപ്ഷന്‍ പോളിസിയും അംഗീകരിച്ചിട്ടുണ്ട്. 2018ല്‍ വാങ്ങിയ ഇടിഎഫ് യൂണിറ്റുകളുടെ മൂലധന നേട്ടം ബുക്ക് ചെയ്യുമ്പോള്‍ 2022-23 ലെ പലിശ നിരക്കും ഉള്‍പ്പെടുത്താനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇപിഎഫ് സ്‌കീമില്‍ നിന്ന് ഒഴിവാക്കല്‍ സറണ്ടര്‍/റദ്ദാക്കല്‍ എന്നിവയ്ക്കുള്ള 11 നിര്‍ദ്ദേശങ്ങള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍ക