image

3 Nov 2022 5:34 AM GMT

Agriculture and Allied Industries

അദാനി വില്‍മറിന്റെ അറ്റാദായത്തില്‍ 73 ശതമാനം ഇടിവ്

MyFin Desk

അദാനി വില്‍മറിന്റെ അറ്റാദായത്തില്‍ 73 ശതമാനം ഇടിവ്
X

Summary

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി വില്‍മറിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 73.25 ശതമാനം ഇടിഞ്ഞ് 48.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 182.33 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 13,558 കോടി രൂപയില്‍ നിന്നും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 4.36 ശതമാനം വര്‍ധിച്ച് 14,150 കോടി രൂപയായി. മൊത്ത ചെലവ് 13,354 കോടി രൂപയില്‍ നിന്നും ആറ് ശതമാനം വര്‍ധിച്ച് […]


സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി വില്‍മറിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 73.25 ശതമാനം ഇടിഞ്ഞ് 48.76 കോടി രൂപയായി. കഴിഞ്ഞ...

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി വില്‍മറിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 73.25 ശതമാനം ഇടിഞ്ഞ് 48.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 182.33 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 13,558 കോടി രൂപയില്‍ നിന്നും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 4.36 ശതമാനം വര്‍ധിച്ച് 14,150 കോടി രൂപയായി. മൊത്ത ചെലവ് 13,354 കോടി രൂപയില്‍ നിന്നും ആറ് ശതമാനം വര്‍ധിച്ച് 14,149 കോടി രൂപയുമായി.

പാമോയില്‍, സോയബീന്‍ ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയുടെ വില ഈ പാദത്തില്‍ കുത്തനെ ഇടിഞ്ഞതുള്‍പ്പെടെ, ഭക്ഷ്യ എണ്ണ വിഭാഗത്തില്‍ ഡിമാന്‍ഡ്, വിതരണം എന്നിവയടക്കം ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെന്നും, രൂപയുടെ മൂല്യത്തകര്‍ച്ചയും മാര്‍ജിനെ ബാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ഓഗസ്റ്റില്‍, ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 1.37 ദശലക്ഷം മെട്രിക്ക് ടണ്‍ ആയിരുന്നു. സെപ്റ്റംബറില്‍ ഇത് 1.59 ദശലക്ഷം മെട്രിക്ക് ടണ്ണായി വര്‍ധിച്ചു. ചരക്കു വില കുറയുന്നതും, ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഓയില്‍ ബിസിനസില്‍ മികച്ച തിരിച്ചുവരവുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.