image

8 Nov 2022 1:15 AM GMT

Insurance

ലൈഫ് ഇൻഷുറൻസ്  ബിസിനസ് പ്രീമിയം വരുമാനം 15 ശതമാനം ഉയർന്നു

MyFin Desk

life insurance
X

Summary

രാജ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറിൽ 15.3 ശതമാനം ഉയർന്ന് 24,916.58 കോടി രൂപയായി. നിലവിലുള്ള  24 ഇൻഷുറൻസ് കമ്പനികളുടെ ആകെയുള്ള കണക്കുകളാണ് ലൈഫ് ഇൻഷുറൻസ് കൗൺസിൽ പുറത്തു വിട്ടത്. കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ, ഇത് 21,606.25 കോടി രൂപയായിരുന്നു. ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയു‌ടെ പുതിയ ബിസിനസ് പ്രീമിയം  വരുമാനം കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായി‌രുന്ന 8,105.46 കോടി രൂപയിൽ നിന്നും 11 ശതമാനം വർധിച്ച് 8,996.45 കോടി രൂപയായി. ന‌ടപ്പു സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഈ 24 കമ്പനികളുടെയും ബിസിനസ് പ്രീമിയം വരുമാനം.


രാജ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറിൽ 15.3 ശതമാനം ഉയർന്ന് 24,916.58 കോടി രൂപയായി. നിലവിലുള്ള 24 ഇൻഷുറൻസ് കമ്പനികളുടെ ആകെയുള്ള കണക്കുകളാണ് ലൈഫ് ഇൻഷുറൻസ് കൗൺസിൽ പുറത്തു വിട്ടത്. കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ, ഇത് 21,606.25 കോടി രൂപയായിരുന്നു.

ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയു‌ടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായി‌രുന്ന 8,105.46 കോടി രൂപയിൽ നിന്നും 11 ശതമാനം വർധിച്ച് 8,996.45 കോടി രൂപയായി.

ന‌ടപ്പു സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഈ 24 കമ്പനികളുടെയും ബിസിനസ് പ്രീമിയം വരുമാനം കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായി‌രുന്ന1,53,588.14 കോടി രൂപയിൽ നിന്നും 35 ശതമാനം വർധിച്ച് 2,06,893.51 കോടി രൂപയായി.