image

18 March 2022 7:00 AM GMT

Banking

വനിതാ സംരംഭകരുടെ എണ്ണത്തിൽ വർദ്ധന

MyFin Desk

വനിതാ സംരംഭകരുടെ എണ്ണത്തിൽ വർദ്ധന
X

Summary

ഗുര്‍ഗാവ്: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് സൂക്ഷ ചെറുകിട ഇടത്തരം മേഖല (എംഎസ്എംഇ) യില്‍ നിന്നാണ്. കഴിഞ്ഞ ഒരു ദാശാബ്ദത്തിലെ ഇന്ത്യയിലെ സ്ത്രീകളുടെ നേതൃതത്തിലുള്ള എംഎസ്എംഇകളുടെ എണ്ണം 2.15 ലക്ഷത്തില്‍ നിന്ന് 1.23 കോടിയായി ഉയര്‍ന്നിരുന്നു. വനിതാ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ മേഖലകളിലും കോവിഡ് ഏല്‍പ്പിച്ച ആഘാതം കനത്തതാണ്. അതേസമയം സ്ത്രീകള്‍ നയിക്കുന്ന എംഎസ്എംഇകളില്‍ ധനദൗര്‍ലഭ്യം ഉണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് […]


ഗുര്‍ഗാവ്: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് സൂക്ഷ ചെറുകിട ഇടത്തരം മേഖല (എംഎസ്എംഇ) യില്‍ നിന്നാണ്. കഴിഞ്ഞ ഒരു ദാശാബ്ദത്തിലെ ഇന്ത്യയിലെ സ്ത്രീകളുടെ നേതൃതത്തിലുള്ള എംഎസ്എംഇകളുടെ എണ്ണം 2.15 ലക്ഷത്തില്‍ നിന്ന് 1.23 കോടിയായി ഉയര്‍ന്നിരുന്നു. വനിതാ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ മേഖലകളിലും കോവിഡ് ഏല്‍പ്പിച്ച ആഘാതം കനത്തതാണ്. അതേസമയം സ്ത്രീകള്‍ നയിക്കുന്ന എംഎസ്എംഇകളില്‍ ധനദൗര്‍ലഭ്യം ഉണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 158 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഈ മേഖലയില്‍ പ്രകടമായിട്ടുള്ളത്.

സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇപ്പോഴും ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വായ്പകള്‍ എടുക്കുന്നതിനും ചില വെല്ലുവിളികള്‍ ഇവര്‍ അഭിമുഖീകരിക്കുന്നുണ്ട്.

എന്നാല്‍ വര്‍ഷങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം, മതിയായ വായ്പാ ചരിത്രം, വസ്തുവകകളുടെ ഉടമസ്ഥതയുടെ അഭാവം എന്നിവയാണ് വായ്പകള്‍ അനുവദിക്കുന്നതിന് തടസ്സങ്ങള്‍.

സ്ത്രീകള്‍ നയിക്കുന്ന എംഎസ്എംഇകളെ കൂടുതല്‍ പിന്തുണയ്ക്കുന്നതിനായി ചെറുകിട ബിസിനസുകള്‍ക്ക് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബിസിനസ് ലോണുകള്‍ നല്‍കുന്ന ഒരു പ്രമുഖ ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്‌ഫോമായ ഇന്‍ഡിഫി അടുത്തിടെ ഫേസ്ബുക്കുമായി അവരുടെ ചെറുകിട ബിസിനസ് ലോണ്‍ സംരംഭത്തില്‍ കൈകോര്‍ത്തിട്ടുണ്ട്. ഇത് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് പലിശ നിരക്കില്‍ 0.2% കുറവ് നല്‍കുന്നുണ്ട്.

പുരുഷ കേന്ദ്രീകൃത വ്യവസായങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നാണ് വനിതാ സംരംഭകരുടെ അഭിപ്രായം. എന്നിരുന്നാലും ഡിജിറ്റല്‍ ഇടപാടുകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ വനിതകള്‍ക്കാകുന്നുണ്ട്. അവരുടെ ബിസിനസ്സുകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഏറ്റവും ഉയര്‍ന്ന ഉപയോഗം ഇന്റര്‍നെറ്റ് ബാങ്കിംഗിനായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗും ഓണ്‍ലൈന്‍ വിപണികളും ഉപയോഗിക്കുന്നു. വനിതാ എസ്എംഇകള്‍ക്കുള്ള വായ്പയുടെ 50% ഇ-കൊമേഴ്സ്, ട്രാവല്‍, റെസ്റ്റോറന്റ് വിഭാഗങ്ങളിലെ വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ്.