image

16 April 2022 6:07 AM GMT

More

അത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അല്ല, ഐആര്‍ഡിഎഐ മുന്നറിയിപ്പ്

MyFin Bureau

അത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അല്ല, ഐആര്‍ഡിഎഐ മുന്നറിയിപ്പ്
X

Summary

ഓണ്‍ലൈനിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍ അംഗീകാരമില്ലാത്ത ഇത്തരം സൈറ്റുകളിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഐആര്‍ഡിഎഐ രംഗത്ത് വന്നിട്ടുണ്ട്. ആധികാരികമല്ലാത്ത, റെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത വൈബ്‌സൈറ്റുകളും സ്ഥാപനങ്ങളും ഒഴിവാക്കണമെന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. even.in. എന്ന വൈബ്‌സൈറ്റ് വഴി 'Even Healthcare Pvt Ltd' എന്ന സ്ഥാപനം നല്‍കുന്ന പോളിസികള്‍ക്കെതിരെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈവന്‍ ഹെല്‍ത്ത് കെയര്‍ വില്‍ക്കുന്നവ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളല്ലെന്നും സ്ഥാപനത്തിന് […]


ഓണ്‍ലൈനിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍ അംഗീകാരമില്ലാത്ത ഇത്തരം സൈറ്റുകളിലൂടെ ആരോഗ്യ...

ഓണ്‍ലൈനിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍ അംഗീകാരമില്ലാത്ത ഇത്തരം സൈറ്റുകളിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഐആര്‍ഡിഎഐ രംഗത്ത് വന്നിട്ടുണ്ട്. ആധികാരികമല്ലാത്ത, റെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത വൈബ്‌സൈറ്റുകളും സ്ഥാപനങ്ങളും ഒഴിവാക്കണമെന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

even.in. എന്ന വൈബ്‌സൈറ്റ് വഴി 'Even Healthcare Pvt Ltd' എന്ന സ്ഥാപനം നല്‍കുന്ന പോളിസികള്‍ക്കെതിരെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈവന്‍ ഹെല്‍ത്ത് കെയര്‍ വില്‍ക്കുന്നവ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളല്ലെന്നും സ്ഥാപനത്തിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ആരെങ്കിലും ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ അത് സ്വന്തം റിസ്‌കില്‍ ആയിരിക്കണമെന്നും ഐആര്‍ഡിഎ ഐ മുന്നറിയിപ്പില്‍ പറയുന്നു.

അതോറിറ്റിയില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍, അവര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏജന്റുമാര്‍, ഇന്‍ഷുറന്‍സ് ഇന്റര്‍മീഡിയറിസ് എന്നിവര്‍ക്ക് മാത്രമാണ് ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാവുന്നത്. ഈ പട്ടിക ഐആര്‍ഡിഎ ഐയുടെ വൈബ്‌സൈറ്റില്‍ ലഭ്യമാണ്. https://www.irdai.gov.in ല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാം.