image

14 May 2022 1:51 AM GMT

Banking

നാലാം പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 449 കോടിയുടെ നഷ്ടം

MyFin Desk

നാലാം പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 449 കോടിയുടെ നഷ്ടം
X

Summary

  കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 449.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. 2020-21 സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 1,611.02 കോടി രൂപയുടെ അറ്റലാഭം (കണ്‍സോളിഡേറ്റഡ്) ലഭിച്ചുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 4,467.61 കോടി രൂപയാണ് ആകെ വരുമാനമായി നേടിയത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇത് 7,860.81 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 938.39 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ നഷ്ടം (കണ്‍സോളിഡേറ്റഡ്). 2020-21 […]


കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 449.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. 2020-21 സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 1,611.02 കോടി രൂപയുടെ അറ്റലാഭം (കണ്‍സോളിഡേറ്റഡ്) ലഭിച്ചുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 4,467.61 കോടി രൂപയാണ് ആകെ വരുമാനമായി നേടിയത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇത് 7,860.81 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 938.39 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ നഷ്ടം (കണ്‍സോളിഡേറ്റഡ്). 2020-21 സാമ്പത്തിക വര്‍ഷം 1,125.25 കോടി രൂപയായിരുന്നു ആകെ നഷ്ടമെന്നും (കണ്‍സോളിഡേറ്റഡ്) കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 19,132.55 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. 2020-21 സാമ്പത്തിക വര്‍ഷം 20,914.89 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.