image

2 July 2022 3:54 AM GMT

Tax

ജിഎസ്ടി :ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന് സിഐഐ

MyFin Desk

ജിഎസ്ടി :ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന് സിഐഐ
X

Summary

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണ് ചരക്ക് സേവന നികുതിയെന്ന് (ജിഎസ്ടി) വിശേഷിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). സംസ്ഥാനങ്ങളിലുടനീളം ഏകീകൃത വിപണി സൃഷ്ടിക്കുന്നതിനും വ്യവസായത്തിന് പരോക്ഷ നികുതി ഘടന ലളിതമാക്കുന്നതിനും ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നതിനും ജിഎസ്ടി സഹായിച്ചതായി സിഐഐ വ്യക്തമാക്കി. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്. ബോര്‍ഡ് വ്യവസായ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നതിനും പരിവര്‍ത്തനത്തിന്റെ മുഴുവന്‍ കാലയളവിലും ഏകോപിപ്പിക്കുന്നതിനും സര്‍ക്കാരിനെ പ്രത്യേകം അഭിനന്ദിക്കണമെന്നും […]


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണ് ചരക്ക് സേവന നികുതിയെന്ന് (ജിഎസ്ടി) വിശേഷിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ).
സംസ്ഥാനങ്ങളിലുടനീളം ഏകീകൃത വിപണി സൃഷ്ടിക്കുന്നതിനും വ്യവസായത്തിന് പരോക്ഷ നികുതി ഘടന ലളിതമാക്കുന്നതിനും ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നതിനും ജിഎസ്ടി സഹായിച്ചതായി സിഐഐ വ്യക്തമാക്കി. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്.
ബോര്‍ഡ് വ്യവസായ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നതിനും പരിവര്‍ത്തനത്തിന്റെ മുഴുവന്‍ കാലയളവിലും ഏകോപിപ്പിക്കുന്നതിനും സര്‍ക്കാരിനെ പ്രത്യേകം അഭിനന്ദിക്കണമെന്നും സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.
'ഇത് ശരിക്കും ഒരു വലിയ നേട്ടമാണ്. ഇത്രയും സ്വാധീനം ചെലുത്തി പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മറ്റ് ബോഡികള്‍ക്കൊപ്പം എസ്ബിഐസി, ജിഎസ്ടിഎന്‍ എന്നിവയെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച പരിശ്രമം ജിഎസ്ടി പരിഷ്‌കരണം സുഗമമായി നടപ്പിലാക്കാന്‍ പ്രാപ്തമാക്കി,' അദ്ദേഹം പറഞ്ഞു.