image

27 July 2022 8:52 AM GMT

Stock Market Updates

നഷ്ടത്തിൽ നിന്നു കരകയറി; ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഓഹരികൾ നേട്ടത്തിൽ

Bijith R

നഷ്ടത്തിൽ നിന്നു കരകയറി; ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഓഹരികൾ നേട്ടത്തിൽ
X

Summary

ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 11.71 ശതമാനം ഉയർന്നു. കഴിഞ്ഞ കുറച്ചു പാദങ്ങളിലുണ്ടായ നഷ്ടം നികത്തി മികച്ച ഫലം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 22.83 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 104.89 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലും 15.85 കോടി രൂപ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വരുമാനം, […]


ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 11.71 ശതമാനം ഉയർന്നു. കഴിഞ്ഞ കുറച്ചു പാദങ്ങളിലുണ്ടായ നഷ്ടം നികത്തി മികച്ച ഫലം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 22.83 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 104.89 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലും 15.85 കോടി രൂപ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 383 ശതമാനം വർധിച്ച് 1,190 കോടി രൂപയായി. പ്രൈവറ്റ് ബ്രാൻഡുകളുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 387 ശതമാനവും, ബ്യൂട്ടി വിഭാഗത്തിൽ 321 ശതമാനവും, ഇ കൊമേഴ്‌സ് വില്പന വരുമാനം 29 ശതമാനവും വളർച്ച കൈവരിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനാൽ വരും പാദങ്ങളിൽ കൂടുതൽ വളർച്ച റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നു കമ്പനി പറഞ്ഞു. വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് ഡിമാന്റിൽ ദ്രുതഗതിയിലുള്ള വർദ്ധനവുണ്ടാകുമെന്നും, ഇത് കമ്പനിയുടെ വരുമാന വളർച്ച ത്വരിതപ്പെടുത്തുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന തിരിച്ചുവരവ് ഉപഭോക്താക്കളുടെ സന്ദർശനത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. രണ്ടാം നിര നഗരങ്ങളിൽ മികച്ച ഡിമാൻഡ് വളർച്ചയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, സ്മാർട്ട് ഫോണുകളുടെ വ്യാപനവും, ഡിജിറ്റൽ പേയ്മെന്റ്റ് സിസ്റ്റത്തിന്റെ വ്യാപനവും കമ്പനിക്ക് ഗുണം ചെയ്യും. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലായി പുതിയ സ്റ്റോറുകൾ ഈ വർഷത്തിൽ ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഓഹരി ഇന്ന് 7.60 ശതമാനം ഉയർന്നു 582.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.