image

5 Aug 2022 9:23 AM GMT

Technology

സുബെക്സ് ഓഹരികൾ തുടർച്ചയായ നേട്ടത്തിൽ

MyFin Bureau

സുബെക്സ് ഓഹരികൾ തുടർച്ചയായ നേട്ടത്തിൽ
X

Summary

സുബെക്സി​ന്റെ ഓഹരികൾ ഇന്ന് തുടർച്ചയായ മൂന്നാം ദിവസവും 10 ശതമാനത്തോളം ഉയർന്നു. റിലയൻസ് ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോമുമായി 5ജി സേവനങ്ങൾക്കുള്ള കരാറിലേർപ്പെട്ടതിനെ തുടർന്നാണ് ഈ നേട്ടം. പ്രഖ്യാപനത്തിനു ശേഷം, കഴിഞ്ഞ മൂന്ന് സെഷനുകളിലായി ഓഹരി 58.19 ശതമാനം വർധിച്ചു. ഇന്ന് 43.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കരാർ പ്രകാരം, സുബെക്സ് അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്ഫോമായ ഹൈപ്പർ സെൻസ്, ജിയോയ്ക്ക് നൽകും. ഇത് ഡാറ്റ ശൃംഖലയിലുടനീളം എഐ സേവനങ്ങൾ നൽകുന്നതിന് ടെലികോം കമ്പനിയെ പ്രാപ്തമാക്കും. ഡാറ്റ […]


സുബെക്സി​ന്റെ ഓഹരികൾ ഇന്ന് തുടർച്ചയായ മൂന്നാം ദിവസവും 10 ശതമാനത്തോളം ഉയർന്നു. റിലയൻസ് ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോമുമായി 5ജി സേവനങ്ങൾക്കുള്ള കരാറിലേർപ്പെട്ടതിനെ തുടർന്നാണ് ഈ നേട്ടം. പ്രഖ്യാപനത്തിനു ശേഷം, കഴിഞ്ഞ മൂന്ന് സെഷനുകളിലായി ഓഹരി 58.19 ശതമാനം വർധിച്ചു. ഇന്ന് 43.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കരാർ പ്രകാരം, സുബെക്സ് അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്ഫോമായ ഹൈപ്പർ സെൻസ്, ജിയോയ്ക്ക് നൽകും. ഇത് ഡാറ്റ ശൃംഖലയിലുടനീളം എഐ സേവനങ്ങൾ നൽകുന്നതിന് ടെലികോം കമ്പനിയെ പ്രാപ്തമാക്കും. ഡാറ്റ ശൃംഖലയിൽ എഐ നൽകുന്നതിലൂടെ ടെലികോം സേവനദാതാക്കൾക്കും, വാണിജ്യ ഉപഭോക്താക്കൾക്കും വളരെ വേഗത്തിലും എളുപ്പത്തിലും തീരുമാനങ്ങൾ എടുക്കുന്നതിനു സാധിക്കും. കോഡിങ്ങിന്റെ സഹായമില്ലാതെ തന്നെ എളുപ്പത്തിൽ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനും നോ-കോഡ് പ്ലാറ്റ്ഫോമിലുടെ ഈ വിവരങ്ങൾ അനായാസമായി പങ്കിടാനും കഴിയുന്നു.