image

26 Aug 2022 11:51 PM GMT

Infra

ചരക്ക് ഗതാഗതത്തിന് ഏകീകൃത നിയമം വരും: നിതിന്‍ ഗഡ്കരി

MyFin Desk

ചരക്ക് ഗതാഗതത്തിന് ഏകീകൃത നിയമം വരും: നിതിന്‍ ഗഡ്കരി
X

Summary

ഡെല്‍ഹി: രാജ്യത്തെ ചരക്ക് നീക്കം ലളിതമാക്കുന്നതിന്റെ ഭാഗമായി ഒറ്റ നിയമത്തിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കേന്ദ്ര റോഡ് ഹൈവേ-ഗാതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് എയര്‍ കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത നിയനം പ്രാബല്യത്തില്‍ വരുന്നതോടെ മള്‍ട്ടി മോഡല്‍ ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 14 ശതമാനമാണ്. ലോജിസ്റ്റിക് ചെലവ് എട്ട് ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് […]


ഡെല്‍ഹി: രാജ്യത്തെ ചരക്ക് നീക്കം ലളിതമാക്കുന്നതിന്റെ ഭാഗമായി ഒറ്റ നിയമത്തിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കേന്ദ്ര റോഡ് ഹൈവേ-ഗാതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
രാജ്യത്ത് എയര്‍ കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത നിയനം പ്രാബല്യത്തില്‍ വരുന്നതോടെ മള്‍ട്ടി മോഡല്‍ ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 14 ശതമാനമാണ്. ലോജിസ്റ്റിക് ചെലവ് എട്ട് ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു. ആഭ്യന്തര വ്യോമയാന വിപണിയില്‍ എയര്‍ കാര്‍ഗോ വിഹിതം വളരെ കുറവാണെന്നും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ലാഭം വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, ഇന്ധനങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയുടെ ഗതാഗതത്തിന് ആഭ്യന്തര എയര്‍ കാര്‍ഗോ കൂടുതല്‍ അനുയോജ്യമാണെന്ന് പറഞ്ഞു. ഗതാഗത സമയം കുറച്ചുകൊണ്ട് മത്സ്യങ്ങളുടെയും പഴങ്ങളുടെയും ഗതാഗതത്തിന് പഴയ പ്രതിരോധ വിമാനങ്ങള്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) ചെലവേറിയതിനാല്‍ ജൈവ ഇന്ധനങ്ങള്‍ വ്യോമയാന ഇന്ധനമായി ഉപയോഗിക്കാമെന്നും ഗഡ്കരി പറഞ്ഞു.