image

28 Aug 2022 10:11 PM GMT

Stock Market Updates

ഏഷ്യൻ വിപണികൾ വൻ തകർച്ചയിൽ, പവലിന്റെ വാക്കുകള്‍ വിനയായി

Bijith R

ഏഷ്യൻ വിപണികൾ വൻ തകർച്ചയിൽ, പവലിന്റെ വാക്കുകള്‍ വിനയായി
X

Summary

ഏഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ കനത്ത ഇടിവാണ് സംഭവിക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ നിഫ്റ്റി രാവിലെ 8.20 ന് 2.07 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പ്രമുഖ വിപണികളെല്ലാം 2 ശതമാനത്തിലേറെ നഷ്ടം കാണിക്കുന്നു. ജപ്പാനിലെ നിക്കി 2.80 ശതമാനം നഷ്ടത്തിലാണ്. യുഎസ് ഫെഡ് ചീഫ് ജെറോം പവല്‍ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തില്‍ കടുത്ത നടപടികള്‍ വരാനിരിക്കുന്നു എന്ന സൂചന നല്‍കിയത് വിപണികളെ തളര്‍ത്തി. ആഗോള ഉത്പന്ന വിലകള്‍ കുറഞ്ഞു നില്‍ക്കുന്നതും, ചൈന ഉള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക ശക്തികള്‍ […]


ഏഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ കനത്ത ഇടിവാണ് സംഭവിക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ നിഫ്റ്റി രാവിലെ 8.20 ന് 2.07 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പ്രമുഖ വിപണികളെല്ലാം 2 ശതമാനത്തിലേറെ നഷ്ടം കാണിക്കുന്നു. ജപ്പാനിലെ നിക്കി 2.80 ശതമാനം നഷ്ടത്തിലാണ്. യുഎസ് ഫെഡ് ചീഫ് ജെറോം പവല്‍ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തില്‍ കടുത്ത നടപടികള്‍ വരാനിരിക്കുന്നു എന്ന സൂചന നല്‍കിയത് വിപണികളെ തളര്‍ത്തി.
ആഗോള ഉത്പന്ന വിലകള്‍ കുറഞ്ഞു നില്‍ക്കുന്നതും, ചൈന ഉള്‍പ്പെടെയുള്ള വന്‍ സാമ്പത്തിക ശക്തികള്‍ ഒരു മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ ഫെഡ് നിരക്കു വര്‍ധന അല്പം മയപ്പെടുത്തിയേക്കുമെന്നായിരുന്നു വിപണിയുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു പവലിന്റെ വാക്കുകള്‍. ഇത് ഈ ആഴ്ചയില്‍ വിപണികളെ സ്വാധീനിക്കും.
വരാന്‍ പോകുന്നത് കടുത്ത നിരക്കു വര്‍ധനയുടെതായ സാഹചര്യമാണെങ്കില്‍ അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും കമ്പനികളുടെ ലാഭം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇതിനെയാണ് വിപണികള്‍ ഭയക്കുന്നത്.
ആഭ്യന്തര വിപണിയിലും ഇതേ ട്രെന്‍ഡ് തുടരാനാണ് സാധ്യത. കഴിഞ്ഞയാഴ്ച നിഫ്റ്റി 17,350 നോടടുത്ത് ശക്തമായ പിന്തുണ നേടിയിരുന്നു. ഈ നിലയില്‍ മികച്ച ഓഹരി വാങ്ങല്‍ നടന്നതിനാല്‍ ഒരു 'V ഷേപ്പ്' തിരിച്ചുവരവ് കാണുകയും ചെയ്തു. ഏഞ്ചല്‍ വണ്‍ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 17,750 നും 17,350 നും മധ്യേയാണ് ക്ലോസ് ചെയ്തിരിക്കുന്നത്. 'ഞങ്ങള്‍ക്കു തോന്നുന്നത് ഈ നിലയില്‍ കനത്ത വ്യാപാരം ഒഴിവാക്കുന്നതാണ് നല്ലത്. വിപണി 17,350 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ നിര്‍ണ്ണായക നിലയ്ക്ക് താഴേക്ക് പോയാല്‍ പിന്നീട് 17,100-17,000 വരെ ചെന്നെത്തിയേക്കാം. മുകളിലേക്ക് പോയാല്‍ 17,700-17,750 നിലയില്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. വിപണി കൂടുതല്‍ ഉയരണമെങ്കില്‍ നിഫ്റ്റി ഈ നിലകള്‍ ഭേദിച്ച് ശക്തമായി മുന്നോട്ടു പോവേണ്ടിയിരിക്കുന്നു,' അനലിസ്റ്റുകള്‍ പറഞ്ഞു.
മറ്റ് കറന്‍സികള്‍ക്കെതിരായി ഡോളര്‍ മുന്നേറുന്നതും ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫണ്ട് വരവിനെ കാര്യമായി സ്വാധീനിക്കും. ഓട്ടോമൊബൈല്‍ ഓഹരികളാവും ഈയാഴ്ച നിര്‍ണ്ണായകമാവുക. കാരണം, കമ്പനികളുടെ മാസ വില്‍പ്പനകണക്കുകള്‍ ഏറെ സ്വാധീനം ചെലുത്തും. ചിപ്പ് ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞ കമ്പനികള്‍ ആ പ്രതിസന്ധിയെ മറികടന്നുവോ എന്ന് ഈ കണക്കുകളിലൂടെ അറിയാം. ഗ്രാമീണ മേഖലയുടെ പള്‍സ് മനസിലാക്കാന്‍ ഇരുചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വില്‍പ്പന കണക്കുകള്‍ സഹായിക്കും. വാണിജ്യ വാഹനങ്ങളുടെയും ട്രക്കുകളുടെയും വില്‍പ്പന കണക്കുകള്‍ സമ്പദ്ഘടനയിലെ വളര്‍ച്ചയുടെ തോത് വെളിപ്പെടുത്തും.
ഏറെ നിര്‍ണ്ണായകമായ ഒന്നാം പാദ ജിഡിപി വളര്‍ച്ച നിരക്കുകള്‍ ഈയാഴ്ച പുറത്തുവരും. ഡിബിഎസ് ബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ് രാധിക റാവുവിന്റെ അഭിപ്രായത്തില്‍ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദ വളര്‍ച്ചാ നിരക്ക് മികച്ച നിലയിലായിരിക്കും. കോവിഡ് ഡെല്‍റ്റാ വേരിയന്റിന്റെ ആക്രമണം നേരിട്ട കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ വളര്‍ച്ച തുലോം കുറവായിരുന്നതിനാല്‍ ബേസ് എഫക്ട് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,730 രൂപ (ഓഗസ്റ്റ് 29).
ഒരു ഡോളറിന് 79.90 രൂപ (ഓഗസ്റ്റ് 29, 08.56 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.12 ഡോളര്‍ (ഓഗസ്റ്റ് 29, 8.57 am)
ഒരു ബിറ്റ് കൊയ്ന്റെ വില 16,67,314 രൂപ (ഓഗസ്റ്റ് 29, 8.58 am, വസിര്‍ എക്‌സ്)