image

12 Sep 2022 5:00 AM GMT

Stock Market Updates

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 322 പോയിന്റ് ഉയര്‍ന്ന് 60,000 ന് മുകളില്‍

MyFin Bureau

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 322 പോയിന്റ് ഉയര്‍ന്ന് 60,000 ന് മുകളില്‍
X

Summary

മുംബൈ: ആഗോള ഓഹരികളിലെ ശുഭ സൂചനകൾക്കും ബാങ്കിംഗ്, ഐടി എനര്‍ജി, ഓഹരികളിലെ നേട്ടങ്ങൾക്കും പിന്നാലെ ഇന്ന് വിപണി അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 322 പോയിന്റ് ഉയര്‍ന്ന് 60,000 ത്തിന് മുകളിലെത്തി. സെന്‍സെക്‌സ് 321.99 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് മൂന്നാഴ്ചത്തെ ഉയര്‍ന്ന നിരക്കായ 60,115.13 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ ഓഹരികളിൽ 21 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. ശക്തമായ ഓപ്പണിംഗിന് ശേഷം, സൂചിക ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന 60,284.55 ലും താഴ്ന്ന 59,912.29 […]


മുംബൈ: ആഗോള ഓഹരികളിലെ ശുഭ സൂചനകൾക്കും ബാങ്കിംഗ്, ഐടി എനര്‍ജി, ഓഹരികളിലെ നേട്ടങ്ങൾക്കും പിന്നാലെ ഇന്ന് വിപണി അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 322 പോയിന്റ് ഉയര്‍ന്ന് 60,000 ത്തിന് മുകളിലെത്തി.

സെന്‍സെക്‌സ് 321.99 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് മൂന്നാഴ്ചത്തെ ഉയര്‍ന്ന നിരക്കായ 60,115.13 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ ഓഹരികളിൽ 21 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. ശക്തമായ ഓപ്പണിംഗിന് ശേഷം, സൂചിക ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന 60,284.55 ലും താഴ്ന്ന 59,912.29 ലും എത്തി.

എന്‍എസ്ഇ നിഫ്റ്റി 103 പോയിന്റ് അഥവാ 0.58 ശതമാനം ഉയര്‍ന്ന് 17,936.35 പോയിന്റില്‍ എത്തി, 36 ഓഹരികൾ നേട്ടത്തില്‍ അവസാനിച്ചു. വിദേശ ഫണ്ട് വാങ്ങല്‍, ക്രൂഡ് ഓയില്‍ വില 93 നിലവാരത്തിനടുത്തുള്ള വ്യാപാരം, ശക്തമായ വളര്‍ച്ച വീണ്ടെടുക്കല്‍ പ്രതിഫലിപ്പിക്കുന്ന മാക്രോ ഡാറ്റ എന്നിവ നിക്ഷേപകരെ മുന്നോട്ട് നയിച്ചു.

ആഗോള ഓഹരി വിപണികളിലെ നേട്ടവും ഇന്ത്യന്‍ ഓഹരികള്‍ക്ക് കരുത്തേകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രസിദ്ധപ്പെടുത്തുന്ന പ്രധാന ഉപഭോക്തൃ പണപ്പെരുപ്പ-വ്യാവസായിക ഉത്പാദന വിവരങ്ങള്‍ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്.

ഓഹരികളില്‍ ടൈറ്റന്‍ 2.39 ശതമാനം ഉയര്‍ന്നു. ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ എന്നിവ തൊട്ടുപിന്നില്‍ മുന്നേറ്റം തുടരുന്നു. ആര്‍ഐഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി എന്നിവയിലെ നേട്ടം വിപണിയെ ശക്തമാക്കി. അതേസമയം എച്ച്ഡിഎഫ്സി 0.51 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കും നെസ്ലെയും യഥാക്രമം 0.47 ഉം 0.85 ഉം ശതമാനം വീതവും ഇടിഞ്ഞു.

ആഗോള വിപണികളില്‍, യൂറോപ്പിൽ ഓഹരികള്‍ ഉയര്‍ന്നു വ്യാപാരം നടക്കുകയാണ്.

വെള്ളിയാഴ്ച അമേരിക്ക നഷ്ടത്തിലാണ് അവസാനിച്ചത്.

പല ഏഷ്യന്‍ വിപണികള്‍ക്കും ഇന്ന് അവധിയായിരുന്നു. ടോക്കിയോയുടെ നിക്കി 1.2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവിടങ്ങളിലെ വിപണികളാണ് അവധിയിലായിരുന്നത്.

അതേസമയം എണ്ണവില ഉയര്‍ന്നപ്പോള്‍ യുഎസ് ഫ്യൂച്ചറുകള്‍ ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 28 സെന്റ് ഉയര്‍ന്ന് 93.12 ഡോളറിലെത്തി.

വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനകര്‍ (എഫ്ഐഐകള്‍) 2,132.42 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.