image

21 Sep 2022 8:33 AM GMT

Stock Market Updates

1,123 കോടി രൂപയുടെ ഓർഡർ: കെഇസി ഇന്റർനാഷണൽ ഓഹരികൾ മുന്നേറി

MyFin Bureau

1,123 കോടി രൂപയുടെ ഓർഡർ: കെഇസി ഇന്റർനാഷണൽ ഓഹരികൾ മുന്നേറി
X

Summary

കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.16 ശതമാനം ഉയർന്ന് 441.90 രൂപ വരെയെത്തി. കമ്പനിയുടെ വിവിധ ബിസിനസുകൾക്ക് 1,123 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ട്രാൻസ്മിഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ വിഭാഗത്തിന് സബ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ പവർ ഗ്രിഡ് കോർപറേഷനിൽ നിന്നും ലഭിച്ച 400 കെവി ഡിജിറ്റൽ ജിഐഎസ് സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള ഓർഡറും, മറ്റൊരു പ്രമുഖ സ്ഥാപനത്തിൽ നിന്നുമുള്ള ഓർഡറും ഉൾപ്പെടുന്നു. കമ്പനിയുടെ റെയിൽവെ വിഭാഗത്തിൽ, […]


കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.16 ശതമാനം ഉയർന്ന് 441.90 രൂപ വരെയെത്തി. കമ്പനിയുടെ വിവിധ ബിസിനസുകൾക്ക് 1,123 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ട്രാൻസ്മിഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ വിഭാഗത്തിന് സബ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ പവർ ഗ്രിഡ് കോർപറേഷനിൽ നിന്നും ലഭിച്ച 400 കെവി ഡിജിറ്റൽ ജിഐഎസ് സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള ഓർഡറും, മറ്റൊരു പ്രമുഖ സ്ഥാപനത്തിൽ നിന്നുമുള്ള ഓർഡറും ഉൾപ്പെടുന്നു.

കമ്പനിയുടെ റെയിൽവെ വിഭാഗത്തിൽ, പുതിയ റെയിൽവെ പാലങ്ങളുടെ നിർമ്മാണവും മറ്റു അനുബന്ധ ജോലികളും ലഭിച്ചിട്ടുണ്ട്. ഹൈഡ്രോ കാർബൺ വിഭാഗത്തിൽ ഇൻഫ്രാ വർക്കിനായുള്ള ഓർഡറും, കേബിൾ ബിസിനസിന് ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്നും ഓർഡർ ലഭിച്ചിട്ടുണ്ട്.

ഈ ഓർഡറുകളോടെ കമ്പനിയുടെ ഇതു വരെയുള്ള ആകെ ഓർഡർ 7,000 കോടി രൂപയായി. കഴിഞ്ഞ വർഷം ലഭിച്ചതിൽ നിന്നും 25 ശതമാനത്തിന്റെ വർധനവാണിത്. ഓഹരി ഇന്ന് 3.30 ശതമാനം നേട്ടത്തിൽ 438.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.