image

20 Sep 2022 11:34 PM GMT

Stock Market Updates

ആദ്യഘട്ടത്തില്‍ ഇടിവോടെ വിപണി, അസ്ഥിരത തുടരാന്‍ സാധ്യത

MyFin Desk

ആദ്യഘട്ടത്തില്‍ ഇടിവോടെ വിപണി, അസ്ഥിരത തുടരാന്‍ സാധ്യത
X

Summary

മുംബൈ: പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് മുന്നോടിയായി ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതകളില്‍ തട്ടി ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 227.93 പോയിന്റ് ഇടിഞ്ഞ് 59,491.81 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 55.05 പോയിന്റ് താഴ്ന്ന് 17,761.20 ലെത്തി. എന്നിരുന്നാലും, രാവിലെ 10.30-നു അല്പം നേട്ടം കൈവരിച്ചിട്ടുണ്ട്. സെൻസെക്സ് 23 പോയിന്റ് ഉയർന്നു 59749-ലാണ് ഇപ്പോൾ നിൽക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് […]


മുംബൈ: പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് മുന്നോടിയായി ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതകളില്‍ തട്ടി ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ്.

തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 227.93 പോയിന്റ് ഇടിഞ്ഞ് 59,491.81 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 55.05 പോയിന്റ് താഴ്ന്ന് 17,761.20 ലെത്തി.

എന്നിരുന്നാലും, രാവിലെ 10.30-നു അല്പം നേട്ടം കൈവരിച്ചിട്ടുണ്ട്. സെൻസെക്സ് 23 പോയിന്റ് ഉയർന്നു 59749-ലാണ് ഇപ്പോൾ നിൽക്കുന്നത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. നെസ്ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ചൊവ്വാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

'പലിശ നിരക്കുകളെക്കുറിച്ചുള്ള യുഎസ് ഫെഡ് പോളിസി മീറ്റിംഗിന്റെ ഫലത്തിനായി വ്യാപാരികള്‍ കാത്തിരിക്കുന്നതിനാല്‍, വിപണികള്‍ ഇന്‍ട്രാ-ഡേയ്ക്ക് ഇടയ്ക്ക് അസ്ഥിരമാകാന്‍ സാധ്യതയുണ്ട്," മേത്ത ഇക്വിറ്റീസ് ലിമിറ്റിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.

ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 578.51 പോയിന്റ് അല്ലെങ്കില്‍ 0.98 ശതമാനം ഉയര്‍ന്ന് 59,719.74 ല്‍ എത്തി. നിഫ്റ്റി 194 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 17,816.25 ല്‍ അവസാനിച്ചു.

അതേസമയം, ബ്രെന്റ് ക്രൂഡ് 0.22 ശതമാനം ഉയര്‍ന്ന് ബാരലിന് 90.82 ഡോളറിലെത്തി.

ബിഎസ്ഇ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 1,196.19 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) അറ്റവാങ്ങലുകാരായിരുന്നു.