image

11 Oct 2022 5:00 AM GMT

Stock Market Updates

വീണ്ടും തകർന്നു സൂചികകൾ; നിഫ്റ്റി 17,000 പോയിന്റിനു താഴെ

Myfin Editor

വീണ്ടും തകർന്നു സൂചികകൾ; നിഫ്റ്റി 17,000 പോയിന്റിനു താഴെ
X

Summary

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകൾ താഴ്ച്ചയില്‍ അവസാനിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 843.79 പോയിന്റ് ഇടിഞ്ഞ് 57,147.32ലും എന്‍എസ്ഇ നിഫ്റ്റി 257.455 പോയിന്റ് താഴ്ന്ന് 16,983.55ലും എത്തി. എൻ എസ ഇ നിഫ്റ്റി 50-ൽ ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഐടിസി, ടൈറ്റന്‍, പവര്‍ഗ്രിഡ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാര്‍തി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവക്കു വന്‍നഷ്ടം നേരിട്ടു. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റർടൈൻമെന്റ്, ആക്സിസ് ബാങ്ക് എന്നീ […]


മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകൾ താഴ്ച്ചയില്‍ അവസാനിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 843.79 പോയിന്റ് ഇടിഞ്ഞ് 57,147.32ലും എന്‍എസ്ഇ നിഫ്റ്റി 257.455 പോയിന്റ് താഴ്ന്ന് 16,983.55ലും എത്തി.

എൻ എസ ഇ നിഫ്റ്റി 50-ൽ ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഐടിസി, ടൈറ്റന്‍, പവര്‍ഗ്രിഡ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാര്‍തി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവക്കു വന്‍നഷ്ടം നേരിട്ടു. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റർടൈൻമെന്റ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾ മാത്രമാണ് നേട്ടത്തിൽ അവസാനിച്ചത്.

ഏഷ്യൻ മാര്‍ക്കറ്റുകളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നീ വിപണികളെല്ലാം ഇടിവിലാണ് അവസാനിച്ചത്. ഷാങ്ഹായ് കോംപോസിറ് ഇൻഡക്സ് മാത്രം 5.64 പോയിന്റ് നേട്ടത്തിൽ 2,979.79
ൽ അവസാനിച്ചു. തിങ്കാളാഴ്ച്ച യുഎസ് മാര്‍ക്കറ്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

"അന്താരാഷ്ട്ര പ്രശ്നങ്ങളും ഡോളറിന്റെ കുതിപ്പും ലാഭമെടുക്കാൻ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു. മിക്കവാറും എല്ലാ സെക്ടറുകളും ചുവപ്പിലാണ് അവസാനിച്ചത്. ആഴ്ചകളിലെ ഉയർച്ചക്ക് ശേഷം വിപണി ഇന്ന് കുത്തനെയുള്ള ഒരു തിരുത്തലിനെ അഭിമുഖീകരിച്ചു", എസ് രംഗനാഥൻ, റിസേർച് ഹെഡ് എൽ കെ പി സെക്യൂരിറ്റീസ് പറഞ്ഞു.

തിങ്കാളാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 200.18 പോയിന്റ് താഴ്ന്ന് 57,991.11ലും നിഫ്റ്റി 73.65 പോയിന്റ് താഴ്ന്ന് 17,241ലും വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യൻ സമയം 4.15ന്‌ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.06 ഡോളർ ഇടിഞ്ഞ് 94.13 ഡോളറിൽ നിൽക്കുകയാണ്.

തിങ്കളാഴ്ച്ച വിദേശ നിക്ഷേപകര്‍ 2,139.02 കോടി രൂപ വിലയുള്ള ഓഹരികളാണ് വിപണിയില്‍ വിറ്റത്.