8 Nov 2022 6:45 AM GMT
Summary
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ് കാര്‍ട്ടിന്റെ നഷ്ടം 46 ശതമാനം വര്‍ധിച്ച് 7,800 കോടി രൂപയായി. ഫ്ളിപ്പ് കാര്‍ട്ട് ഇന്ത്യയുടേയും, ഇ കൊമേഴ്സ് യൂണിറ്റ് ഫ്ളിപ്പ് കാര്‍ട്ട് ഇന്റര്‍നെറ്റിന്റെയും ചേര്‍ന്നുള്ള നഷടമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരു കമ്പനികളുടെയും നഷ്ടം 5,352 കോടി രൂപയായിരുന്നു. മിന്ത്ര, ഇന്‍സ്റ്റ കാര്‍ട്ട് മുതലായ ഫ്ളിപ്പ് കാര്‍ട്ട് ഗ്രൂപ്പിന്റെ കമ്പനികളുടെ നഷ്ടം 2,445.6 കോടി രൂപയില്‍ നിന്നും 3,413 കോടി രൂപയായി. ഫ്ളിപ്പ് കാര്‍ഡ് ഇന്റര്‍നെറ്റിന്റെ നഷ്ടം […]
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ് കാര്‍ട്ടിന്റെ നഷ്ടം 46 ശതമാനം വര്‍ധിച്ച് 7,800 കോടി രൂപയായി. ഫ്ളിപ്പ് കാര്‍ട്ട് ഇന്ത്യയുടേയും, ഇ കൊമേഴ്സ് യൂണിറ്റ് ഫ്ളിപ്പ് കാര്‍ട്ട് ഇന്റര്‍നെറ്റിന്റെയും ചേര്‍ന്നുള്ള നഷടമാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരു കമ്പനികളുടെയും നഷ്ടം 5,352 കോടി രൂപയായിരുന്നു. മിന്ത്ര, ഇന്‍സ്റ്റ കാര്‍ട്ട് മുതലായ ഫ്ളിപ്പ് കാര്‍ട്ട് ഗ്രൂപ്പിന്റെ കമ്പനികളുടെ നഷ്ടം 2,445.6 കോടി രൂപയില്‍ നിന്നും 3,413 കോടി രൂപയായി.
ഫ്ളിപ്പ് കാര്‍ഡ് ഇന്റര്‍നെറ്റിന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,907 കോടി രൂപയില്‍ നിന്നും 4,399 കോടി രൂപയായി. എങ്കിലും ഫ്ളിപ്പ് കാര്‍ട്ടിന്റെ അറ്റവരുമാനം 20 ശതമാനം വര്‍ധിച്ച് 61,836 കോടി രൂപയായി. ഇതില്‍ ഫ്ളിപ്പ് കാര്‍ട്ട് ഇന്ത്യയുടെ വരുമാനം 51,176 കോടി രൂപയും ഫ്ളിപ്പ് കാര്‍ട്ട് ഇന്റര്‍നെറ്റിന്റെ വരുമാനം 10,660 കോടി രൂപയുമായി.
ഇരു കമ്പനികളുടെയും വരുമാനം 51,465 കോടി രൂപയായി. ഇതില്‍ ഫ്ളിപ്പ് കാര്‍ട്ട് ഇന്ത്യ 43,349 കോടി രൂപയും, ഫ്ളിപ്പ് കാര്‍ട്ട് ഇന്റര്‍നെറ്റ് 8,116 കോടി രൂപയുമാണ് വരുമാനം റിപ്പോര്‍ട്ട് ചെയ്തത്.