image

9 Nov 2022 4:45 AM GMT

Stock Market Updates

വീണ്ടും നഷ്ടത്തിൽ വിപണി; സെന്‍സെക്‌സ് 61,033 ൽ, നിഫ്റ്റി 18,157 ലും

MyFin Desk

Stock Market
X

Summary

കൊച്ചി: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 151.60 പോയിന്റ് താഴ്ന്ന് 61,033.55 ലും, നിഫ്റ്റി 45.80 പോയിന്റ ഇടിഞ്ഞ് 18,157 ലും എത്തി. ബാങ്ക് നിഫ്റ്റി ഇന്ന് 52-ആഴ്ചത്തെ ഉയർച്ച കടന്നെങ്കിലും ഒടുവിൽ 96.50 പോയിന്റ് ഉയർന്നു 41,783.20 ലാണ് ക്ലോസെ ചെയ്തത്. നിഫ്റ്റി ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി മേഖല സൂചികകൾ നേരിയ തോതിൽ ഉയർന്നെങ്കിലും ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം ചുവപ്പിലാണ് […]


കൊച്ചി: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 151.60 പോയിന്റ് താഴ്ന്ന് 61,033.55 ലും, നിഫ്റ്റി 45.80 പോയിന്റ ഇടിഞ്ഞ് 18,157 ലും എത്തി. ബാങ്ക് നിഫ്റ്റി ഇന്ന് 52-ആഴ്ചത്തെ ഉയർച്ച കടന്നെങ്കിലും ഒടുവിൽ 96.50 പോയിന്റ് ഉയർന്നു 41,783.20 ലാണ് ക്ലോസെ ചെയ്തത്.

നിഫ്റ്റി ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി മേഖല സൂചികകൾ നേരിയ തോതിൽ ഉയർന്നെങ്കിലും ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം ചുവപ്പിലാണ് അവസാനിച്ചത്.

എൻഎസ്ഇ 50ലെ 35 ഓഹരികൾ മാത്രം ഇന്ന് ഉയർന്നപ്പോൾ 15 എണ്ണം താഴ്ചയിലായിരുന്നു.

അദാനി പോർട്സ് (4.14%), കോൾ ഇന്ത്യ (2.48%), ഐടിസി (2.12%), ഡോക്ടർ റെഡ്‌ഡിസ്‌ (1.38%), ഹീറോ മോട്ടോകോർപ് (1.22%) എന്നീ ഓഹരികൾ എൻ എസ് ഇ-യിൽ ഏറ്റവുമധികം നേട്ടം കാഴ്ചവെച്ചു. എന്നാൽ ഹിൻഡാൽകോ (4.71%), പവർ ഗ്രിഡ് (4.17%), ഡിവൈസ് ലാബ് (3.39%), ടേക് മഹിന്ദ്ര (2.48%), ശ്രീ സിമന്റ് (1.74%) എന്നീ ഓഹരികള്‍ നഷ്ടത്തിൽ എത്തി നിന്നു.

കോൾ ഇന്ത്യ (255.70), ഐ ടി സി (360.65), അദാനി എന്റർടൈൻമെന്റ് (3994.90), ബ്രിട്ടാനിയ (4172.80) എന്നിവ എൻഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡിവൈസ് ലാബ് 52 ആഴ്ചത്തെ താഴ്ചയായ 3276-ൽ എത്തി.

രൂപ 81.44 ൽ വ്യാപാരം നടക്കുന്നു.

സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി (-146.50) താഴ്ന്നു വ്യാപാരം നടത്തുന്നു.
മറ്റു പ്രധാന ഏഷ്യന്‍ വിപണികളായ ടോക്കിയോ നിക്കേ (-155.68), ഷാങ്ഹായ് (-16.32) എന്നിവയും താഴ്ചയിലാണ്.

ചൊവ്വാഴ്ച അമേരിക്കന്‍ വിപണികള്‍ പിടിച്ചു കയറിയിരുന്നു: നസ്‌ഡേക് കോമ്പസിറ്റും (+51.68) എസ് ആൻഡ് പി 500 (+21.31) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+333.83) മുന്നേറി.

യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിൽ തന്നെ തുടക്കം.

തിങ്കളാഴ്ച സെന്‍സെക്സ് 234.79 പോയിന്റ് ഉയര്‍ന്ന് 61,185.15 ലും, നിഫ്റ്റി 85.65 പോയിന്റ് നേട്ടത്തോടെ 18,202.80 ലുമാണ് ക്ലോസ് ചെയ്തത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 95.02 ലാണ് വ്യാപാരം നടത്തുന്നത്.