10 Nov 2022 5:01 AM GMT
Summary
കൊച്ചി: ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകളും, യുഎസ് പണപ്പെരുപ്പ കണക്കുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പും മൂലം നഷ്ടത്തില്‍ ആരംഭിച്ച വിപണി നഷ്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 419.85 പോയിന്റ് ഇടിഞ്ഞ് 60,613.70 ലും, നിഫ്റ്റി 128.80 പോയിന്റ് താഴ്ന്ന് 18,028.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി, ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം ചുവപ്പിലാണ് ഇന്ന് അവസാനിച്ചത്. എൻഎസ്ഇ 50ലെ 39 ഓഹരികൾ […]
കൊച്ചി: ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകളും, യുഎസ് പണപ്പെരുപ്പ കണക്കുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പും മൂലം നഷ്ടത്തില്‍ ആരംഭിച്ച വിപണി നഷ്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 419.85 പോയിന്റ് ഇടിഞ്ഞ് 60,613.70 ലും, നിഫ്റ്റി 128.80 പോയിന്റ് താഴ്ന്ന് 18,028.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ബാങ്ക്, പി എസ് യു ബാങ്ക്, എഫ് എം സി ജി, ഓട്ടോ, ഐടി, മെറ്റൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിങ്ങനെയെല്ലാം ചുവപ്പിലാണ് ഇന്ന് അവസാനിച്ചത്.
എൻഎസ്ഇ 50ലെ 39 ഓഹരികൾ മാത്രം ഇന്ന് ഉയർന്നപ്പോൾ 11 എണ്ണം താഴ്ചയിലായിരുന്നു.
ഹീറോ മോട്ടോകോർപ് (61.00), എച് ഡി എഫ് സി ബാങ്ക് (16.40), കൊട്ടക് ബാങ്ക് (18.75), ഓ എൻ ജി സി (1.20), ഭാരതി എയർടെൽ (6.70) എന്നീ ഓഹരികൾ എൻ എസ് ഇ-യിൽ ഏറ്റവുമധികം നേട്ടം കാഴ്ചവെച്ചു. എന്നാൽ ടാറ്റ മോട്ടോർസ് (20.95), ആക്സിസ് ബാങ്ക് (30.00), ബജാജ് ഫിൻസേർവ് (52.35), ശ്രീ സിമന്റ് (682.15), മഹിന്ദ്ര ആൻഡ് മഹിന്ദ്ര (39.35) എന്നീ ഓഹരികള്‍ നഷ്ടത്തിൽ എത്തി നിന്നു.
ഡിവൈസ് ലാബ് 52 ആഴ്ചത്തെ താഴ്ചയായ 3261.10-ൽ എത്തി.
രൂപ 81.90ൽ വ്യാപാരം നടക്കുന്നു.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി -103.00 പോയിന്റ് താഴ്ന്നു വ്യാപാരം നടത്തുന്നു. മറ്റു പ്രധാന ഏഷ്യന്‍ വിപണികളായ ടോക്കിയോ നിക്കേ (-270.33), ഷാങ്ഹായ് (-12.04), ജാകർത്ത കോമ്പസിറ്റ് (-103.24), തായ്വാൻ (
-135.05), ഹാങ്ങ് സെങ് (-277.48) എന്നിവയും താഴ്ചയിലാണ്.
ബുധനാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലായിരുന്നു.
യൂറോപ്യൻ വിപണികൾ ഇന്നും നഷ്ടത്തിൽ തന്നെ തുടക്കം.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 92.23 ലാണ് വ്യാപാരം നടത്തുന്നത്.