image

22 March 2022 7:45 AM GMT

Technology

പേയ്മെന്റ് ആപ്പ് റുപ്പിഫി 80 ലക്ഷം ഡോളര്‍ സമാഹരിക്കുന്നു

MyFin Desk

പേയ്മെന്റ് ആപ്പ് റുപ്പിഫി 80 ലക്ഷം ഡോളര്‍ സമാഹരിക്കുന്നു
X

Summary

മുംബൈ: ബൈ-നൗ-പേ-ലേറ്റര്‍ (BNPL) വഴിയും എസ്എംഇ കേന്ദ്രീകൃത വാണിജ്യ കാര്‍ഡുകള്‍ വഴിയും ബിടുബി പണമിടപാടുകള്‍ നടത്തുന്ന ഫിന്‍ടെക് കമ്പനിയായ റുപ്പിഫി ആപ്പ് 80 ലക്ഷം ഡോളര്‍ കടമായി സമാഹരിക്കുന്നു. അള്‍ട്ടീരിയ ക്യാപ്പിറ്റല്‍, ട്രിഫെക്ടാ ക്യാപിറ്റല്‍, ഇന്നോവെന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ നിന്നാണ് തുക സമാഹരിച്ചത്. ഈ ഫണ്ടിംഗിന്റെ  25 മില്യണ്‍ യുഎസ് ഡോളര്‍ ജനുവരിയിലെ സീരീസ്-എ റൗണ്ടില്‍ സമാഹരിച്ചതായി രാജ്യത്തെ ആദ്യത്തെ എംബഡഡ് ഫിനാന്‍സ് കമ്പനിയാണെന്ന് അവകാശപ്പെടുന്ന സ്റ്റാര്‍ട്ടപ്പായ റുപ്പിഫി ആപ്പ്  പ്രസ്താവനയില്‍ […]


മുംബൈ: ബൈ-നൗ-പേ-ലേറ്റര്‍ (BNPL) വഴിയും എസ്എംഇ കേന്ദ്രീകൃത വാണിജ്യ കാര്‍ഡുകള്‍ വഴിയും ബിടുബി പണമിടപാടുകള്‍ നടത്തുന്ന ഫിന്‍ടെക് കമ്പനിയായ റുപ്പിഫി ആപ്പ് 80 ലക്ഷം ഡോളര്‍ കടമായി സമാഹരിക്കുന്നു. അള്‍ട്ടീരിയ ക്യാപ്പിറ്റല്‍, ട്രിഫെക്ടാ ക്യാപിറ്റല്‍, ഇന്നോവെന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ നിന്നാണ് തുക സമാഹരിച്ചത്.

ഈ ഫണ്ടിംഗിന്റെ 25 മില്യണ്‍ യുഎസ് ഡോളര്‍ ജനുവരിയിലെ സീരീസ്-എ റൗണ്ടില്‍ സമാഹരിച്ചതായി രാജ്യത്തെ ആദ്യത്തെ എംബഡഡ് ഫിനാന്‍സ് കമ്പനിയാണെന്ന് അവകാശപ്പെടുന്ന സ്റ്റാര്‍ട്ടപ്പായ റുപ്പിഫി ആപ്പ് പ്രസ്താവനയില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് ഫ്‌ലെക്‌സിബിളായതും നോ-ഇഎംഐ ക്രെഡിറ്റും പ്രാപ്തമാക്കിക്കൊണ്ട് റുപ്പിഫീ നിലവില്‍ എഫ്എംസിജി, ഭക്ഷണം, ഫാര്‍മ, ഫാഷന്‍, ഇലക്ട്രോണിക്‌സ്, കൃഷി, പൊതു ചരക്ക് തുടങ്ങിയ മേഖലകളിലുടനീളമുള്ള പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. അതേസമയം എസ്എംഇ- ശ്രദ്ധ ചെലുത്തുന്നത് ചെറിയ കാലയളവുകളിലേക്ക് യാതൊരു ചെലവും കൂടാതെ ചെലവുകള്‍ നിയന്ത്രിക്കുന്നതിനുള്ള വാണിജ്യ കാര്‍ഡുകളുടെ ഫ്‌ലെക്‌സിബിളിറ്റിയിലാണ്.