image

25 March 2022 4:22 AM GMT

Technology

നാഗാലാന്‍ഡിലെ പെണ്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വൈദഗ്ധ്യം നല്‍കാന്‍ ഐബിഎം

MyFin Desk

നാഗാലാന്‍ഡിലെ പെണ്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വൈദഗ്ധ്യം നല്‍കാന്‍ ഐബിഎം
X

Summary

കൊല്‍ക്കത്ത: നാഗാലന്‍ഡ് സ്‌ക്കൂള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഡിജിറ്റല്‍ വൈദഗ്ധ്യം നല്‍കാനൊരുങ്ങി ഐബിഎം ഇന്ത്യ. 15 ജില്ലകളിലായി 250 സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഐബിഎം സ്റ്റെം ഫോര്‍ ഗേള്‍ പദ്ധതിയില്‍ 12,000 ലധികം പെണ്‍കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ പാഠ്യപദ്ധതി യോജിപ്പിക്കുകയും അനുബന്ധമാക്കുകയും ചെയ്യും. എട്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 12,000 ലധികം പെണ്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഫ്‌ലൂന്‍സി, […]


കൊല്‍ക്കത്ത: നാഗാലന്‍ഡ് സ്‌ക്കൂള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഡിജിറ്റല്‍ വൈദഗ്ധ്യം നല്‍കാനൊരുങ്ങി ഐബിഎം ഇന്ത്യ. 15 ജില്ലകളിലായി 250 സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഐബിഎം സ്റ്റെം ഫോര്‍ ഗേള്‍ പദ്ധതിയില്‍ 12,000 ലധികം പെണ്‍കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ പാഠ്യപദ്ധതി യോജിപ്പിക്കുകയും അനുബന്ധമാക്കുകയും ചെയ്യും. എട്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 12,000 ലധികം പെണ്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഫ്‌ലൂന്‍സി, കോഡിംഗ് സ്‌കില്‍സ് ട്രെയിനിംഗ്, 21 ാം നൂറ്റാണ്ടിലെ ജീവിതവും തൊഴില്‍ വൈദഗ്ധ്യവും ഉള്‍പ്പെടെയുള്ള കഴിവുകള്‍ എന്നിവ പ്രാപ്തമാക്കാന്‍ ഈ പ്രോഗ്രാം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസം, ബിഹാര്‍, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന 12 സംസ്ഥാനങ്ങളില്‍ നിലവില്‍ ഐബിഎം സ്റ്റെം ഫോര്‍ ഗേള്‍സ് പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു. ഏകദേശം 1400 അധ്യാപകരെയാണ് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ അഭ്യസിപ്പിക്കാന്‍ നിയോഗിക്കുക.
നാഗാലാന്‍ഡിലെ ഞങ്ങളുടെ സ്‌റ്റെം ഫോര്‍ ഗേള്‍സ് പ്രോഗ്രാമിന്റെ വിപുലീകരണത്തോടെ, ഞങ്ങള്‍ ഇന്ത്യയിലുടനീളമുള്ള 12 സംസ്ഥാനങ്ങളിലേക്ക് ഞങ്ങളുടെ കാല്‍പ്പാടുകള്‍ വര്‍ധിപ്പിച്ചു. 2030ഓടെ ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള 30 ദശലക്ഷം ആളുകള്‍ക്ക് നാളത്തെ ജോലികള്‍ക്ക് ആവശ്യമായ പുതിയ കഴിവുകള്‍ നല്‍കാനുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ പറഞ്ഞു.