image

7 April 2022 8:27 AM GMT

Technology

ഓണ്‍ലൈന്‍ വിപണിയിലെ അതികായനാവാന്‍ ടാറ്റ : 'നിയു ആപ്പ്' പുറത്തിറക്കി

MyFin Desk

TATA Neu
X

Summary

ഡെല്‍ഹി : ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'ടാറ്റാ നിയു ആപ്പ്' ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തിറക്കി. കമ്പനിയുടെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് ഇ-കൊമേഴ്‌സ് രംഗത്ത് പുത്തന്‍ വിപണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ജിയോ മാര്‍ട്ട് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും. പരമ്പരാഗത ഉപഭോക്താക്കളെ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിച്ച് ഏകോപിപ്പിക്കുകയാണ് 'ടാറ്റാ നിയു' ചെയ്യുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് വഴി അറിയിച്ചു. രാജ്യത്തെ […]


ഡെല്‍ഹി : ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'ടാറ്റാ നിയു ആപ്പ്' ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തിറക്കി. കമ്പനിയുടെ എല്ലാ സേവനങ്ങളും ഉത്പന്നങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് ഇ-കൊമേഴ്‌സ് രംഗത്ത് പുത്തന്‍ വിപണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ജിയോ മാര്‍ട്ട് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും. പരമ്പരാഗത ഉപഭോക്താക്കളെ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിച്ച് ഏകോപിപ്പിക്കുകയാണ് 'ടാറ്റാ നിയു' ചെയ്യുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് വഴി അറിയിച്ചു.
രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ലളിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ വിശ്വാസ്യത വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റാ നിയു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ്് ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പലചരക്ക്, റിസോര്‍ട്ട് ബുക്കിംഗ്, മരുന്നുകള്‍, ആഭരണ വില്‍പന, വാഹന വില്‍പന തുടങ്ങി കമ്പനിയുടെ എല്ലാ സെഗ്മെന്റുകളും ഏകീകരിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുക.