image

7 April 2022 5:55 AM GMT

Technology

ആരോഗ്യ സംശയങ്ങളകറ്റാന്‍ ടിഎച്ച്‌ഐപിയുടെ വാട്‌സാപ്പ് ചാറ്റ്‌ബോട്ട്

MyFin Desk

whatsapp chat bot
X

Summary

ഡെല്‍ഹി :  ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും സംശയനിവാരണം നടത്തുന്നതിനുമായി പ്രത്യേക വാട്‌സാപ്പ് ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ടിഎച്ച്‌ഐപി മീഡിയ. ദി ഹെല്‍ത്തി ഇന്ത്യന്‍ പ്രോജക്ടിന്റെ മീഡിയ വിഭാഗമാണ് ടിഎച്ച്‌ഐപി. ആസ്‌ക്ക് രക്ഷ (ask RAKSHA) എന്നാണ് വാട്‌സാപ്പ് ചാറ്റ് ബോട്ടിന്റെ പേര്. റെഡീലി ആക്‌സസ്സിബിള്‍ നോളഡ്ജ് ആന്‍ഡ് സ്‌പ്പോര്‍ട്ട് ഫോര്‍ ഹെല്‍ത്ത് ആക്ഷന്‍ (RAKSHA) എന്നതിന്റെ ചുരുക്കപ്പേരാണ് രക്ഷ. വാട്‌സാപ്പിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് ചാറ്റ്‌ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ് ഭാഷയിലാണ് ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാകുക. ഹിന്ദി, ബംഗാളി […]


ഡെല്‍ഹി : ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും സംശയനിവാരണം നടത്തുന്നതിനുമായി പ്രത്യേക വാട്‌സാപ്പ് ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ടിഎച്ച്‌ഐപി മീഡിയ. ദി ഹെല്‍ത്തി ഇന്ത്യന്‍ പ്രോജക്ടിന്റെ മീഡിയ വിഭാഗമാണ് ടിഎച്ച്‌ഐപി. ആസ്‌ക്ക് രക്ഷ (ask RAKSHA) എന്നാണ് വാട്‌സാപ്പ് ചാറ്റ് ബോട്ടിന്റെ പേര്.
റെഡീലി ആക്‌സസ്സിബിള്‍ നോളഡ്ജ് ആന്‍ഡ് സ്‌പ്പോര്‍ട്ട് ഫോര്‍ ഹെല്‍ത്ത് ആക്ഷന്‍ (RAKSHA) എന്നതിന്റെ ചുരുക്കപ്പേരാണ് രക്ഷ. വാട്‌സാപ്പിന്റെ ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് ചാറ്റ്‌ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ് ഭാഷയിലാണ് ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാകുക.
ഹിന്ദി, ബംഗാളി ഭാഷകള്‍ ചാറ്റ് ബോട്ടില്‍ ഉടന്‍ ലഭ്യമാകുമെന്നും ടിഎച്ച്‌ഐപി അധികൃതര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വര്‍ക്കുമായി
(ഐഎഫ്സിഎന്‍) കരാര്‍ ഒപ്പിട്ടിട്ടുള്ള ടിഎച്ച്‌ഐപി വിദഗ്ധരായ മെഡിക്കല്‍ പ്രഫഷണലുകളുമായി സഹകരിച്ചാണ് ചാറ്റ്ബോട്ട് സേവനം നടത്തുന്നത്.