image

15 July 2022 3:15 AM GMT

Technology

100 കോടി ഡോളറിന്റെ ഗാലക്‌സി എം സീരിസ് മോഡല്‍ വില്‍ക്കും: സാംസങ് ഇന്ത്യ

MyFin Desk

100 കോടി ഡോളറിന്റെ ഗാലക്‌സി എം സീരിസ് മോഡല്‍ വില്‍ക്കും: സാംസങ് ഇന്ത്യ
X

Summary

ഈ വര്‍ഷം 100 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഗാലക്‌സി എം സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് സാംസങ് ഇന്ത്യ സീനിയര്‍ ഡയറക്ടറും പ്രോഡക്ട് മാര്‍ക്കറ്റിംഗ് ഹെഡുമായ ആദിത്യ ബാബര്‍. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ച്ചവെക്കുന്നതെന്നും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 20 ശതമാനം അധിക വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതല്‍ 4.2 കോടി ഉപഭോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാലക്സി എം13, ഗാലക്സി […]


ഈ വര്‍ഷം 100 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഗാലക്‌സി എം സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് സാംസങ് ഇന്ത്യ സീനിയര്‍ ഡയറക്ടറും പ്രോഡക്ട് മാര്‍ക്കറ്റിംഗ് ഹെഡുമായ ആദിത്യ ബാബര്‍. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ച്ചവെക്കുന്നതെന്നും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 20 ശതമാനം അധിക വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതല്‍ 4.2 കോടി ഉപഭോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നീ രണ്ട് പുതിയ എം-സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി എക്സ്റ്റേണല്‍ മെമ്മറിയുമുള്ള എം13 5ജിയുടെ വില 15,999 രൂപയും 4ജിബി ഇന്റേണല്‍ മെമ്മറിയും 64 ജിബി എക്സ്റ്റേണല്‍ മെമ്മറിയുമുള്ള ഗാലക്സി എം13 മോഡലിന് 13,999 രൂപയുമാണ് വില. എം 13 സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ എക്സ്റ്റേണല്‍ സ്റ്റോറേജ് 1 ടെറാബൈറ്റ് (ടിബി) വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഗാലക്സി എം13 4ജിയ്ക്ക്. കമ്പനിയുടെ തന്നെ എക്സിനോസ് 850 പ്രൊസസറാണിതില്‍. പരമാവധി 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഇതിലുണ്ട്. ഇന്റേണല്‍ മെമ്മറി റാമിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്.
6000 എംഎഎച്ച് ബാറ്ററിയുണ്ട്. 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും പിന്തുണയ്ക്കും. ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി പ്രൈമറി ക്യാമറയും, അഞ്ച് എംപി അള്‍ട്രാ വൈഡ് ലെന്‍സും, രണ്ട് എംപി ഡെപ്ത് ക്യാമറയുമാണുള്ളത്. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്.
സാംസങ് എം13 5ജി ഫോണില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ ആണുള്ളത്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 700 5ജി പ്രൊസസറാണിതില്‍. 128 ജിബി വരെ സ്റ്റോറേജും 6 ജിബി വരെ റാമുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പ്രകാരം 2022 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ സാംസങ്ങിന്റെ വിപണി വിഹിതം 20 ശതമാനത്തില്‍ നിന്ന് 22.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.