image

11 Aug 2022 1:29 AM GMT

Technology

സാംസങ്ങ് ഗാലക്‌സി ഫോള്‍ഡ് 4 സെപ്റ്റംബറിലെത്തും

MyFin Desk

സാംസങ്ങ് ഗാലക്‌സി ഫോള്‍ഡ് 4 സെപ്റ്റംബറിലെത്തും
X

Summary

ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ അത്ഭുതം സൃഷ്ടിക്കുന്നത് സാംസങ്ങിന് ഒരു 'ശീലമായിക്കഴിഞ്ഞു'. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗാലക്‌സി ഫോള്‍ഡ് 3 ഇറക്കിയാണ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ സാംസങ് തരംഗം സൃഷ്ടിച്ചതെങ്കില്‍ ഈ വര്‍ഷം ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇറക്കാനുള്ള നീക്കത്തിലാണ് കമ്പനി. സാംസങ്ങിന്റെ പ്രീമിയം മോഡലായ ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസം ഇറക്കുമെന്നാണ് കമ്പനി അറിയിപ്പ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1,799 യുഎസ് ഡോളറാണ് വില. ഇത് ഏകദേശം 1.42 ലക്ഷം രൂപ വരും. സാംസങ് […]


ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ അത്ഭുതം സൃഷ്ടിക്കുന്നത് സാംസങ്ങിന് ഒരു 'ശീലമായിക്കഴിഞ്ഞു'. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗാലക്‌സി ഫോള്‍ഡ് 3 ഇറക്കിയാണ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ സാംസങ് തരംഗം സൃഷ്ടിച്ചതെങ്കില്‍ ഈ വര്‍ഷം ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇറക്കാനുള്ള നീക്കത്തിലാണ് കമ്പനി. സാംസങ്ങിന്റെ പ്രീമിയം മോഡലായ ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസം ഇറക്കുമെന്നാണ് കമ്പനി അറിയിപ്പ്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1,799 യുഎസ് ഡോളറാണ് വില. ഇത് ഏകദേശം 1.42 ലക്ഷം രൂപ വരും. സാംസങ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും വിലയേറിയ മോഡലാകും ഇത്. വേരിയന്റുകള്‍ക്ക് അനുസൃതമായി വിലയിലും വ്യത്യാസമുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഗാലക്‌സി ഫോള്‍ഡ് 3 മോഡലുകള്‍ക്ക് 1.49 ലക്ഷം മുതല്‍ 1.57 ലക്ഷം രൂപ വരെയായിരുന്ന വില. ഇതിനൊപ്പം തന്നെ പുറത്തിറങ്ങിയ ഫ്‌ളിപ്പ് 3 മോഡലിന് 84,999 രൂപ മുതല്‍ 88,999 രൂപ വരെയായിരുന്നു വില. എസ് പെന്‍ സപ്പോര്‍ട്ടുമായിട്ടാണ് സാംസങ് ഗാലക്‌സി ദ ഫോള്‍ഡ്4 വിപണിയിലെത്തുന്നത്.
ഗാലക്‌സി ഫോള്‍ഡ് 3യ്ക്കും എസ് പെന്‍ സപ്പോര്‍ട്ടുണ്ടായിരുന്നു. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിനൊപ്പം ഉപയോഗിക്കാന്‍ പ്രത്യേകം ഡിസൈന്‍ ചെയ്താണ്. ഒപ്പം സ്‌റ്റൈലസ് സ്ഥാപിക്കാന്‍ പ്രത്യേക ചേമ്പറുള്ള ഒരു കേസാണ് നല്‍കിയിരിക്കുന്നത്. അതായത് എസ് 22 അള്‍ട്രയ്ക്ക് സമാനമായി ഈ ആക്‌സസറി വയ്ക്കുന്നതിനുള്ള സ്ലോട്ട് ഡിവൈസില്‍ ഇല്ല. സാംസങ് ഗാലക്‌സി ദ ഫോള്‍ഡ് 4 സ്മാര്‍ട്ട്‌ഫോണിന്റെ ഔട്ടര്‍ ഡിസ്‌പ്ലെ 6.2 ഇഞ്ച് പാനല്‍ ആണ് ഫീച്ചര്‍ ചെയ്യുന്നത്. അതേ സമയം ഇന്നര്‍ ഡിസ്‌പ്ലേ 7.6 ഇഞ്ച് പാനലും പായ്ക്ക് ചെയ്യുന്നു.
ഔട്ടര്‍ സ്‌ക്രീന്‍ 23.1:9 ആസ്പക്റ്റ് റേഷ്യോ അവതരിപ്പിക്കുന്നു. ഇന്നര്‍ സ്‌ക്രീന്‍ പാനലിന് 21.6:18 ആസ്പക്റ്റ് റേഷ്യോയും ഉണ്ട്. 120ഒ്വ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2എക്‌സ് പാനല്‍ ആണ് നല്‍കിയിരിക്കുന്നത്. അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറ പൊസിഷനിംഗിലും വ്യത്യസ്തത വരുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജ് സ്പെയ്സുമാണ് സാംസങ് ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോറിലുള്ളത്. 1 ടിബി സ്റ്റോറേജുള്ള വേരിയന്റും മാര്‍ക്കറ്റില്‍ ഇറങ്ങിയേക്കും. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 എസ്ഒസിയാണ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.