image

29 Oct 2022 4:53 AM GMT

Technology

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 'ആപ്പിള്‍ കുതിപ്പ്', പ്രിയം ലാപ്‌ടോപ്പുകള്‍ക്ക്

MyFin Desk

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആപ്പിള്‍ കുതിപ്പ്, പ്രിയം ലാപ്‌ടോപ്പുകള്‍ക്ക്
X

Summary

സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ മികച്ച വില്‍പന ലഭിച്ചുവെന്നറിയിച്ച് ആപ്പിള്‍. സ്മാര്‍ട്ട് ഫോണുകള്‍, പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഐപാഡുകള്‍ എന്നിവയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് കമ്പനിക്കുണ്ടായത്. ലാപ് ടോപ് വിഭാഗത്തിലാണ് കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്. ഒപ്പം ഐപാഡുകളുടെയും, മാക് ബുക്കുകളുടെയും ആവശ്യകത ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. കമ്പനിയുടെ വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 90.1 ബില്യണ്‍ ഡോളറായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയില്‍ ആപ്പിളിന് മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ജൂണ്‍ പാദത്തിലും റെക്കോര്‍ഡ് വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. പ്രീമിയം സ്മാര്‍ട്ട് […]


സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ മികച്ച വില്‍പന ലഭിച്ചുവെന്നറിയിച്ച് ആപ്പിള്‍. സ്മാര്‍ട്ട് ഫോണുകള്‍, പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഐപാഡുകള്‍ എന്നിവയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് കമ്പനിക്കുണ്ടായത്. ലാപ് ടോപ് വിഭാഗത്തിലാണ് കൂടുതല്‍ വില്‍പന നടന്നിട്ടുള്ളത്.

ഒപ്പം ഐപാഡുകളുടെയും, മാക് ബുക്കുകളുടെയും ആവശ്യകത ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. കമ്പനിയുടെ വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 90.1 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയില്‍ ആപ്പിളിന് മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ജൂണ്‍ പാദത്തിലും റെക്കോര്‍ഡ് വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വിപണിയില്‍ ആപ്പിളിനാണ് ഏറ്റവും വലിയ വിപണി വിഹിതമുള്ളത്. 44 ശതമാനം വിപണി വിഹിതമാണ് ആപ്പിളിന് ഉണ്ടായിരുന്നത്.

എന്നാല്‍ കണ്‍സ്യൂമര്‍ ഡിമാന്‍ഡ് കുറഞ്ഞതിന് പിന്നാലെ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത് 37 ശതമാനമായി കുറഞ്ഞിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 46 ശതമാനം വര്‍ധിച്ച് 33,312.9 കോടി രൂപയായി. അറ്റാദായം 3 ശതമാനം വര്‍ധിച്ച് 1,263 കോടി രൂപയായി.