image

12 Jan 2022 12:18 AM GMT

Technology

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് ആപ്പുകൾ ഇവയാണ്

MyFin Desk

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് ആപ്പുകൾ ഇവയാണ്
X

Summary

ഓണ്‍ലൈന്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.


എങ്ങോട്ടെങ്കിലും പോകാനൊരുങ്ങുമ്പോള്‍ ടാക്‌സി കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്ന കാലമൊക്കെ ഇന്ന് മാറി. നമ്മളൊരുങ്ങുമ്പോഴേക്കും മുറ്റത്ത്...

എങ്ങോട്ടെങ്കിലും പോകാനൊരുങ്ങുമ്പോള്‍ ടാക്‌സി കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്ന കാലമൊക്കെ ഇന്ന് മാറി. നമ്മളൊരുങ്ങുമ്പോഴേക്കും മുറ്റത്ത് കാര്‍ എത്തും. അതും വളരെ കുറഞ്ഞ ചിലവില്‍ മികച്ച ചോയ്‌സില്‍ യാത്ര ചെയ്യാന്‍ കഴിയുന്നു. കയ്യില്‍ ഒരു മൊബൈലും ഇന്റനെറ്റ് കണക്ഷനും മാത്രം മതി. ഓണ്‍ലൈന്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. സാങ്കേതികവിദ്യയുടെ കടന്നുവരവ് വലിയൊരു മാറ്റമാണ് ടാക്‌സി കാര്‍ സേവനത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഓഫീസ്, ഷോപ്പിംഗ്, ഹോസ്പിറ്റല്‍, എയര്‍പോര്‍ട്ട് അടക്കമുള്ളിടത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രാഥമിക ഗതാഗത മാധ്യമമായി ക്യാബ് സേവനങ്ങള്‍ മാറിയിരിക്കുന്നു.

എല്ലാ മേഖലകളിലുമുള്ള സാങ്കേതിക വളര്‍ച്ചയും മൊബൈല്‍ ആപ്പുകളും ടാക്‌സി ബുക്കിംഗിന് സഹായകരമായി. ഇത് ഉപയോക്താക്കള്‍ക്ക് യാത്ര എളുപ്പമാക്കി. ടാക്‌സി ബുക്കിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ് ചെയ്യേണ്ടതുള്ളൂ. ജിപിഎസ് ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്ന് തല്‍ക്ഷണം ക്യാബ് ബുക്ക് ചെയ്യാന്‍ കഴിയും. ഒറ്റ യാത്രയ്ക്ക് വേണ്ടി മാത്രമല്ല, നിശ്ചിത മണിക്കൂര്‍ നേരത്തേക്ക് വേണ്ടിയും കാറുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇത്തരം ആപ്പുകള്‍ നല്‍കുന്നുണ്ട്. മാത്രവുമല്ല ഏത് തരം കാര്‍് വേണമെന്നും യാത്രക്കാരന് തീരുമാനിക്കാം. ഇതനുസരിച്ച് യാത്രകൂലി മാറുമെന്ന് മാത്രം. യാത്രകൂലി അധികം ചിലവഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വേണമെങ്കില്‍ ഷെയര്‍ റൈഡ് ഓപ്ഷന്‍ ഉപയോഗിച്ച് മറ്റ് യാത്രക്കാര്‍ക്കൊപ്പം സഞ്ചരിക്കാമെന്ന സൗകര്യവും ഈ ആപ്പ് ഒരുക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ക്യാബ് ബുക്കിംഗ് സേവന ദാതാക്കള്‍ യാത്രയുടെ ദൂരവും വാഹനത്തിന്റെ തരം, ട്രാഫിക്, കാത്തിരിപ്പ് നിരക്കുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് യാത്രാ ചെലവ് ഈടാക്കുന്നത്. സമയമനുസരിച്ചും നിരക്കുകളില്‍ മാറ്റം വരും. ഓഫീസ് സമയം പോലുള്ള തിരക്കുള്ള സമയത്തേക്കാള്‍ മറ്റ് സമയങ്ങളില്‍ നിരക്ക് കുറവായിരിക്കും. ഇത്തരം വമ്പന്‍ ആപ്പുകളുടെ പാത പിന്തുടര്‍ന്ന് കേരളത്തിലെ സാധാരണ ടാക്‌സിക്കാര്‍ ചേര്‍ന്ന് പ്രാദേശികമായും സമാനമായ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉപയോക്താവിന് അവരുടെ സൗകര്യപ്രദമായ രീതിയില്‍ ഒന്നിലധികം ക്യാഷായോ കാര്‍ഡുപയോഗിച്ചോ യു.പി.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ചോ യാത്രാക്കൂലി നല്‍കാമെന്നതും ഇവയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചില ടാക്‌സി ബുക്കിംഗ് ആപ്പുകള്‍ പരിചയപ്പെടാം. ടാക്‌സി കാറുകള്‍ക്ക് പുറമെ ഓട്ടോറിക്ഷകളും ഇത്തരം ആപ്പുകള്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.

  • ഒല കാബ്‌സ്

മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി ഉള്‍പ്പടെയുള്ള എല്ലാ നഗരങ്ങളിലും സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ടാക്‌സി ബുക്കിംഗ് ആപ്പുകളില്‍ ഒന്നാണ് ഒല കാബ്‌സ്. 2010 ല്‍ ആരംഭിച്ച ഒലയുടെ ക്യാബ് സേവനങ്ങള്‍ 100 ലധികം ഇന്ത്യന്‍ നഗരങ്ങളില്‍ 600,000 ലധികം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുമായി പ്രവര്‍ത്തിക്കുന്നു. ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ടാക്‌സി ബുക്ക് ചെയ്യാന്‍ ഒല ആപ്പ് ആളുകളെ സഹായിക്കുന്നു. പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ, ആപ്പ് അടുത്തുള്ള ക്യാബിലേക്ക് ഒരു അഭ്യര്‍ത്ഥന അയയ്ക്കുകയും റൈഡ് സ്ഥിരീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒല മിനി, സെഡ, പ്രൈം, ഷെയര്‍, ഓട്ടോ എന്നിവ ഉള്‍പ്പെടുന്ന ആപ്പില്‍ നിന്ന് തിരഞ്ഞെടുത്ത റൈഡ് ഓപ്ഷനുകളെ അടിസ്ഥാനമാക്കി റൈഡിന്റെ വില വ്യത്യാസപ്പെടുന്നു.

  • ഉബര്‍

ടാക്സി ബുക്കിംഗ് ആപ്പിന്റെ ആഗോള ബ്രാന്റാണ് ഉബര്‍. ഇന്ത്യയിലെയും മുന്‍നിര ടാക്‌സി ആപ്പുകളിലെ പ്രധാന കോമ്പറ്റീറ്റര്‍. പ്രമുഖ ടാക്‌സി ഹയറിംഗ് കമ്പനിയായ ഉബര്‍ 2013 ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ പ്രധാന നഗരങ്ങളിലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനം, ദൂരം, വെയിറ്റിംഗ് ചാര്‍ജ്, ട്രാഫിക് എന്നിവയും മറ്റു ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഉബര്‍ യാത്രയുടെ ടാക്‌സി നിരക്ക് കണക്കാക്കുന്നത്. റൈഡ് പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താവിന് അവരുടെ സൗകര്യപ്രദമായ രീതിയില്‍ ഒന്നിലധികം രീതികളില്‍ യാത്രാക്കൂലി
നല്‍കാമെന്നതും ഉബറിന്റെ പ്രതേകതയാണ്.

  • മേരു ക്യാബ്‌സ്

മുംബൈ, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ടാക്‌സി സേവനങ്ങള്‍ നല്‍കുന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് മേരു ക്യാബ്‌സ്. 2007 ല്‍ സ്ഥാപിതമായ, മെരു ക്യാബ്സ് കോള്‍ സേവനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് ലഭ്യമാക്കുന്നത്.

  • കാര്‍സോണ്‍റെന്റ്

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ ടാക്‌സി ബുക്കിംഗ് സേവനമാണ് കാര്‍സോണ്‍റെന്റ്. 2000 ല്‍ ആരംഭിച്ച കമ്പനി മുംബൈ, ന്യൂഡല്‍ഹി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും സേവനങ്ങള്‍ നല്‍കുന്നു. കാര്‍സോണ്‍റെന്റ് 2015 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ 'ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (IRCTC)' സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രധാന നഗരങ്ങളിലെ ഈസി ക്യാബ് എന്ന പേരില്‍ എല്ലാ റെയില്‍വേ ഉപഭോക്താക്കള്‍ക്കും ടാക്‌സി സേവനങ്ങള്‍ നല്‍കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച ടാക്‌സി ബുക്കിംഗ് ആപ്പായി റേറ്റുചെയ്യുകയും ചെയ്തു.

  • സവാരി കാര്‍ റെന്റലുകള്‍

ഇന്ത്യയിലെ പ്രമുഖ ഔട്ട്സ്റ്റേഷന്‍, പ്രാദേശികമായി കാര്‍ വാടകയ്ക്ക് നല്‍കുന്ന സേവനമാണ് സവാരി കാര്‍ റെന്റല്‍സ്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള ടാക്‌സി ബുക്ക് ചെയ്യാന്‍ ഈ ആപ്പ് സഹായിക്കുന്നു. 2006 ലാണ് കമ്പനി സ്ഥാപിതമായത്. ഫാസ്റ്റ്ട്രാക്ക് ടാക്‌സി ആപ്പ്, മെഗാ ക്യാബുകള്‍, ടാബ് ക്യാബ്, എന്‍ടിഎല്‍ ടാക്‌സി എന്നിവയൊക്കെ ഇന്ത്യയിലെ മികച്ച ചില ടാക്‌സി ബുക്കിംഗ് ആപ്പുകളാണ്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഇവയിലേതു വേണമെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം.