image

13 Feb 2022 10:08 PM GMT

Tech News

റിയല്‍ വേള്‍ഡില്‍ മാത്രമല്ല, മെറ്റയിലും സ്ത്രീകള്‍ സുരക്ഷിതരല്ല

Myfin Editor

റിയല്‍ വേള്‍ഡില്‍ മാത്രമല്ല, മെറ്റയിലും സ്ത്രീകള്‍ സുരക്ഷിതരല്ല
X

Summary

മെറ്റാവേഴ്‌സില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പുതിയ ഫീച്ചര്‍. അവതാറുകള്‍ക്ക് പുതിയ പേഴ്‌സണല്‍ ബൗഡറീസ് ഒരുക്കുകയാണ് കമ്പനി. ഫേയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ സാങ്കേതിക ലോകത്തില്‍ വലിയ കുതിച്ചുച്ചാട്ടമാണ് നടത്തിയിരിക്കുന്നത്. മെറ്റാവേസ് ഇപ്പോഴും കണ്‍സെപ്റ്റ് സ്റ്റേജിലാണ്. എന്നാല്‍ ഈ മെറ്റാ വേള്‍ഡില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 43 കാരിയായ ഒരു ബ്രിട്ടീഷ് വനിതയെ അടുത്തിടെ ഒരു കൂട്ടം പുരുഷ അവതാറുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ മെറ്റയുടെ […]


മെറ്റാവേഴ്‌സില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പുതിയ ഫീച്ചര്‍. അവതാറുകള്‍ക്ക് പുതിയ പേഴ്‌സണല്‍ ബൗഡറീസ് ഒരുക്കുകയാണ് കമ്പനി.

ഫേയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ സാങ്കേതിക ലോകത്തില്‍ വലിയ കുതിച്ചുച്ചാട്ടമാണ് നടത്തിയിരിക്കുന്നത്. മെറ്റാവേസ് ഇപ്പോഴും കണ്‍സെപ്റ്റ് സ്റ്റേജിലാണ്. എന്നാല്‍ ഈ മെറ്റാ വേള്‍ഡില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 43 കാരിയായ ഒരു ബ്രിട്ടീഷ് വനിതയെ അടുത്തിടെ ഒരു കൂട്ടം പുരുഷ അവതാറുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതുപോലെ തന്നെ മെറ്റയുടെ ഹൊറൈസണ്‍ വെന്യൂവില്‍ നാല് പുരുഷ അവതാറുകളാല്‍ തനിക്ക് ശാരീരികമായി ഉപദ്രവങ്ങള്‍ ഉണ്ടായതായി നീന ജെയ്ന്‍ പട്ടേല്‍ എന്ന സ്ത്രീ വെളിപ്പെടുത്തി.

ലൈംഗികാതിക്രമം തടയുന്നതിനും മെറ്റാവേഴ്സ് എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ഇടമാക്കി മാറ്റുന്നതിനും വേണ്ടി മെറ്റ തങ്ങളുടെ ഹൊറൈസണ്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമില്‍ 'വ്യക്തിഗത അതിര്‍ത്തി' (പേഴ്‌സണല്‍ ബൗഡറി) എന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവഴി ഓരോ അവതാറുകള്‍ക്കും ഒരു നിശ്ചിത അകലം നിര്‍ണയിച്ച് കൊടുക്കുന്നു. അതിനാല്‍ തന്നെ, ആളുകളെ മറ്റുള്ളവരുടെ ആക്രമിക്കുന്നതില്‍ നിന്ന് തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

മെറ്റ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഫീച്ചറിലൂടെ അവതാറുകള്‍ക്ക് സുരക്ഷിതത്വവും പേഴ്‌സണല്‍ സ്‌പേയിസും നല്‍കുന്നു. അവതാരങ്ങള്‍ക്ക് ചുറ്റും ഒരു അദൃശ്യമായ വെര്‍ച്വല്‍ തടസ്സമാണ് ഉണ്ടാക്കുന്നത്. അതായത്, മറ്റ് അവതാറുകള്‍ വളരെ അടുത്ത് വരുന്നത് തടയുന്നു.

പക്ഷേ, വെര്‍ച്വല്‍ ലോകത്ത് കൈകള്‍ നീട്ടുന്നതിനൊന്നും ഇതുവഴി ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. എന്നാല്‍ വെർച്വല്‍ ലോകത്തിലെ മറ്റൊരു സുഹൃത്തിനെ ആലിംഗനം ചെയ്യാന്‍ സാധിക്കുകയില്ല.

പേഴ്‌സണല്‍ ബൗഡറി മുഖേന അവതാറുകള്‍ തമ്മില്‍ പരസ്പരം ഒരു നിശ്ചിത അകലത്തില്‍ വരുന്നത് തടയുന്നു. ഇതുവഴി ആളുകള്‍ക്ക് ഒരു വ്യക്തിഗത ഇടം സൃഷ്ടിക്കപ്പെടുകയും, അനാവശ്യമായ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് മെറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അവതാറുകളുടെ പേഴ്‌സണല്‍ സ്‌പേയ്‌സ് കൈയ്യക്കാന്‍ പുതിയ ഫീച്ചര്‍ മറ്റുള്ള അവതാറുകളെ അനുവദിക്കുകയില്ല.

ഏതെങ്കിലും ഒരു വ്യക്തി മറ്റൊരാളുടെ പേഴ്‌സണ്‍ സ്‌പേയ്‌സിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചാല്‍, അവര്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ തന്നെ സിസ്റ്റം അവരുടെ മുന്നോട്ടുള്ള ചലനം നിര്‍ത്തുന്നു. രണ്ട് അവതാറുകള്‍ തമ്മിലുള്ള അകലം ഏകദേശം 4-അടി ദൂരം ഡിഫോള്‍ട്ടായി ക്രമീകരിച്ചിരിക്കുന്നു. കാലക്രമേണ, ഇത് ആളുകളുടെ അനുഭവത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കിയ ശേഷം തങ്ങൾ കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മെറ്റ വ്യക്തമാക്കുന്നു.