image

14 March 2022 2:21 AM GMT

Tech News

ആപ്പിളിനും ഫേസ്ബുക്കിനും പിന്നാലെ ഡിസ്‌നിയും മെറ്റാവേഴ്സിലേക്ക്

Myfin Editor

ആപ്പിളിനും ഫേസ്ബുക്കിനും പിന്നാലെ ഡിസ്‌നിയും മെറ്റാവേഴ്സിലേക്ക്
X

Summary

അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ എന്റര്‍ടെയ്മെന്റ് മീഡിയ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയും മെറ്റാവേഴ്സിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിസ്‌നിയുടെ മെറ്റാവേഴ്സ് വിഭാഗത്തെ നയിക്കുക കമ്പനിയുടെ സിഇഒ ബോബ് ചാപെകാണ്. എന്നാല്‍ മെറ്റാവേഴ്സ് സാങ്കേതിക വിദ്യയില്‍ നിന്നും പണം സ്വരൂപിക്കാനുള്ള ഡിസ്നിയുടെ പുതിയ വഴികളെക്കുറിച്ചുള്ള യാതൊരു വിവരവും ചാപെക് വെളിപ്പെടുത്തിയിട്ടില്ല. വിര്‍ച്വല്‍ റിയാലിറ്റിയിലെ ഏറ്റവും പുതിയ വിനോദ സങ്കേതങ്ങള്‍ പരമാവധി മുതലെടുക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതുവഴി നൂതന ബിസിനസ് സാധ്യതകളാണ് തുറക്കുന്നത്. കമ്പനിയുടെ മെറ്റാവേഴ്സ് വിഭാഗത്തിലേക്ക് പുതിയ എക്സിക്യൂട്ടീവിനെ നിയമിക്കുന്നതിലൂടെ പുതിയ തലമുറ […]


അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ എന്റര്‍ടെയ്മെന്റ് മീഡിയ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയും മെറ്റാവേഴ്സിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഡിസ്‌നിയുടെ മെറ്റാവേഴ്സ് വിഭാഗത്തെ നയിക്കുക കമ്പനിയുടെ സിഇഒ ബോബ് ചാപെകാണ്. എന്നാല്‍ മെറ്റാവേഴ്സ് സാങ്കേതിക വിദ്യയില്‍ നിന്നും പണം സ്വരൂപിക്കാനുള്ള ഡിസ്നിയുടെ പുതിയ വഴികളെക്കുറിച്ചുള്ള യാതൊരു വിവരവും ചാപെക് വെളിപ്പെടുത്തിയിട്ടില്ല.

വിര്‍ച്വല്‍ റിയാലിറ്റിയിലെ ഏറ്റവും പുതിയ വിനോദ സങ്കേതങ്ങള്‍ പരമാവധി മുതലെടുക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതുവഴി നൂതന ബിസിനസ് സാധ്യതകളാണ് തുറക്കുന്നത്. കമ്പനിയുടെ മെറ്റാവേഴ്സ് വിഭാഗത്തിലേക്ക് പുതിയ എക്സിക്യൂട്ടീവിനെ നിയമിക്കുന്നതിലൂടെ പുതിയ തലമുറ സ്റ്റോറിടെല്ലിങിലേക്ക് ഡിസ്‌നിയും ചുവടുവെച്ചിരിക്കുകയാണ്.

ഫേയ്സ്ബുക്ക് ഇതിനോടകം തന്നെ മെറ്റാവേഴ്സിലേക്ക് ചുവടുവയ്പ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. വെര്‍ച്വുല്‍ റിയാലിറ്റി ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും നിര്‍മ്മിക്കാന്‍ ഇതിനോടകം തന്നെ 10 ബില്ല്യണ്‍ ഡോളറാണ് 2021 ല്‍ ഫേയ്സ്ബുക്ക് ചെലവഴിച്ചത്.

എന്നാല്‍ മെറ്റാവേഴ്സിനെ ഡിസ്നി എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനെക്കുറിച്ച് സിഇഒ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. പുതിയ നിയമനം വഴി ഡിസ്നിയുടെ നിലവിലെ വിനോദ മേഖല ഡിജിറ്റല്‍ മേഖലയിലേക്ക് കൂടെ വ്യാപിപ്പിക്കാനാണ് ഡിസ്‌നി ഉദ്ദേശിക്കുന്നത്. മെറ്റാവേഴ്സിന് ഇന്ന് വലിയതോതിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവിധ ഐടി കമ്പിനികള്‍ മേറ്റാവേഴ്സിലേക്ക് ഭീമമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മെറ്റാവേഴ്സ് ടെക്നോളജി ഇന്നും വിദൂരതിയിലാണ്.

ഇത് പൂര്‍ണ്ണമായും നിലവില്‍ വരാന്‍ ഏകദേശം 15 വര്‍ഷം എടുക്കുമെന്നാണ് ഫേയ്സ്ബുക്ക് പാരന്റ് കമ്പിനിയായ മെറ്റ പറയുന്നത്. എന്നിരുന്നാലും പുതിയ ടെക് കമ്പിനികള്‍ എആര്‍/വിആര്‍ (AR /VR) ഗ്ലാസ്സുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഒരു അഡ്വാന്‍സ്ഡ് വേഷന്‍ വിആര്‍ ഹെഡ്സെറ്റ് നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. അതുപോലെ മൈക്രോസോഫ്റ്റ് എആര്‍ ഹെഡ്സെറ്റുകള്‍ ഹോളോലെന്‍സ് എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. ആപ്പിള്‍ തങ്ങളുടെ ഹെഡ്സെറ്റ് ഉടന്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഈ വഴിയാണ് ഇപ്പോള്‍ ഡിസ്നിയും സഞ്ചരിക്കാന്‍ ശ്രമിക്കുന്നത്.