image

28 July 2022 5:47 AM GMT

Tech News

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ വരുമാനത്തില്‍ വൻ ഇടിവ്

MyFin Bureau

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ വരുമാനത്തില്‍ വൻ ഇടിവ്
X

Summary

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ രണ്ടാംപാദ ഫലം വിദഗ്ധരുടെ പ്രതീക്ഷയെക്കാള്‍ കുറഞ്ഞു. ഇതോടെ മൂന്നാംപാദത്തിലെ ലാഭ-വരുമാന പ്രവചനങ്ങൾ വെറുതെയായി. ഈ സാമൂഹിക മാധ്യമ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ കുറയുന്ന ആദ്യപാദവും ഇതായി. അറ്റ വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഇടിഞ്ഞു. വരുമാനം 28.9 ബില്യണ്‍ പ്രതീക്ഷിച്ചെങ്കിലും 28.8 ബില്യണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഓഹരിയില്‍ നിന്നുള്ള നേട്ടം 2.54 ഡോളര്‍ പ്രതീക്ഷിച്ചെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2.46 ഡോളറാണ്. എന്നാൽ, ഫേസ്ബുക്കിന്റെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ചിരുന്നത് 195 […]


ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ രണ്ടാംപാദ ഫലം വിദഗ്ധരുടെ പ്രതീക്ഷയെക്കാള്‍ കുറഞ്ഞു.

ഇതോടെ മൂന്നാംപാദത്തിലെ ലാഭ-വരുമാന പ്രവചനങ്ങൾ വെറുതെയായി. ഈ സാമൂഹിക മാധ്യമ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ കുറയുന്ന ആദ്യപാദവും ഇതായി.

അറ്റ വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഇടിഞ്ഞു. വരുമാനം 28.9 ബില്യണ്‍ പ്രതീക്ഷിച്ചെങ്കിലും 28.8 ബില്യണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ഓഹരിയില്‍ നിന്നുള്ള നേട്ടം 2.54 ഡോളര്‍ പ്രതീക്ഷിച്ചെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2.46 ഡോളറാണ്.

എന്നാൽ, ഫേസ്ബുക്കിന്റെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ചിരുന്നത് 195 കോടിയായിരുന്നെങ്കില്‍ അത് 197 കോടിയായിട്ടുണ്ട്.

മെറ്റയുടെ മൂന്നാംപാദ ഫലങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ പ്രതീക്ഷകളും കുറഞ്ഞിട്ടുണ്ട്. അത് 28.5 ബില്യണ്‍ ഡോളറിനും, 26 ബില്യണ്‍ ഡോളറിനും ഇടയിലായാണ് ചുരുങ്ങിയത്.

വാള്‍സ്ട്രീറ്റ് 30.42 ബില്യണ്‍ ഡോളറിലായിരുന്നു പ്രതീക്ഷവെച്ചിരുന്നത്.

പാദാടിസ്ഥാനത്തിലുള്ള പ്രതിദിന സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം എട്ട് ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പ്രതിമാസത്തിലുള്ള സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം പാദാടിസ്ഥാനത്തില്‍ രണ്ട് ദശലക്ഷമായി കുറഞ്ഞു.

കമ്പനിക്കുണ്ടായ നഷ്ടത്തില്‍ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യലിനെ കുറ്റപ്പെടുത്തി.

കമ്പനി ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിങ്ങനെ ആപ്ലിക്കേഷനുകളുടെ ഒരു കുടുംബമാണ്. ഇവയിലുള്ള സജീവ ഉപഭോക്താക്കളുടെ എണ്ണം പാദാടിസ്ഥാനത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്.

ഇന്നലത്തെ വ്യാപാരത്തിൽ കമ്പനിയുടെ ഓഹരികള്‍ നാല് ശതമാനത്തിനു മുകളില്‍ ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.