image

20 Oct 2022 11:36 PM GMT

Technology

ആന്‍ഡ്രോയിഡ് ഫോണുകള്‍ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1,337.76 കോടി രൂപ പിഴ

MyFin Desk

ആന്‍ഡ്രോയിഡ് ഫോണുകള്‍ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1,337.76 കോടി രൂപ പിഴ
X

Summary

  ഡെല്‍ഹി: ഗൂഗിളിന് 1,337.76 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തി. വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. കൂടാതെ അന്യായമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും അതില്‍ നിന്ന് പിന്മാറാനും കോമ്പറ്റീഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളുമായുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയത് തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായ കുറ്റകൃത്യങ്ങള്‍. ഗൂഗിളിന്റെ പല ആപ്പുകളും ഫോണ്‍ […]


ഡെല്‍ഹി: ഗൂഗിളിന് 1,337.76 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തി. വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. കൂടാതെ അന്യായമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും അതില്‍ നിന്ന് പിന്മാറാനും കോമ്പറ്റീഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളുമായുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയത് തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായ കുറ്റകൃത്യങ്ങള്‍.

ഗൂഗിളിന്റെ പല ആപ്പുകളും ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ഡ് ആണ്. ഇതും വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ വിലയിരുത്തി. ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നല്‍കിയിരിക്കുന്ന സാവകാശം.

നിര്‍വചിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ കമ്പനിയുടെ പെരുമാറ്റം പരിഷ്‌കരിക്കാന്‍ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്.