image

28 Sep 2022 6:04 AM GMT

മൊബൈൽ വിൽക്കുന്നതിന് മുമ്പ്  ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യാൻ പുതിയ സംവിധാനം

MyFin Desk

മൊബൈൽ വിൽക്കുന്നതിന് മുമ്പ്  ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യാൻ പുതിയ സംവിധാനം
X

Summary

2023 ജനുവരി 1 മുതൽ  ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയുന്നത് നിർബന്ധമാക്കി സർക്കാർ.വ്യാജ ഹാൻഡ്‌സെറ്റുകളും നഷ്ട്ടപെട്ട ഫോണുകൾ ബ്ലോക്ക്  ചെയ്യാനുള്ള  സംവിധാനവും നിലവിൽവരും.  സെപ്റ്റംബർ 26 ന്  പുറത്തിറങ്ങിയ  ഉത്തരവ് പ്രകാരം ഇറക്കുമതി ചെയ്യുന്നതും, ഇന്ത്യയിൽ നിർമിക്കുന്നതുമായ മുഴുവൻ ഫോണുകളും  ടെലി കമ്മ്യൂണിക്കേഷൻ  ഡിപ്പാർട്മെന്റിന്  കിഴിൽ  പ്രവർത്തിക്കുന്ന ഇന്ത്യൻ പോർട്ടൽ  വഴി  രജിസ്റ്റർ  ചെയ്യേണ്ടതാണ്. ടെലികോം നെറ്റ്‌വർക്കിൽ ഒരേ ഐഎംഇഐ ഉള്ള വ്യാജ ഉപകരണങ്ങൾ ഉള്ളതിനാൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാൻ കഴിയാത്തതിനാൽ നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ   ആയ മൊബൈൽ ഫോണുകൾ  ബ്ലോക്ക് ചെയ്യുന്നതിനും  കണ്ടെത്തുന്നതിനുമുള്ള സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ […]


2023 ജനുവരി 1 മുതൽ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയുന്നത് നിർബന്ധമാക്കി സർക്കാർ.വ്യാജ ഹാൻഡ്‌സെറ്റുകളും നഷ്ട്ടപെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും നിലവിൽവരും.

സെപ്റ്റംബർ 26 ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇറക്കുമതി ചെയ്യുന്നതും, ഇന്ത്യയിൽ നിർമിക്കുന്നതുമായ മുഴുവൻ ഫോണുകളും ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന് കിഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ടെലികോം നെറ്റ്‌വർക്കിൽ ഒരേ ഐഎംഇഐ ഉള്ള വ്യാജ ഉപകരണങ്ങൾ ഉള്ളതിനാൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാൻ കഴിയാത്തതിനാൽ നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ (സിഇഐആർ) പദ്ധതി സർക്കാർ ആരംഭിച്ചിട്ടുണ്ട്.