image

11 Oct 2022 2:03 AM GMT

Technology

വെടിയുണ്ട പായും പോലെ 5ജി, 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് വേഗതയുമായി ജിയോ

MyFin Desk

വെടിയുണ്ട പായും പോലെ 5ജി, 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് വേഗതയുമായി ജിയോ
X

Summary

ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഇതുവരെയുള്ളതിലെ അതിവേഗ ഡൗണ്‍ലോഡ് സ്പീഡ് കാഴ്ച്ചവെച്ച് റിലയന്‍സ് ജിയോ. പ്രമുഖ ടെലികോം ന്യൂസ് പോര്‍ട്ടലായ ടെലി ടോക്ക് പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ കമ്പനി നടത്തിയ 5ജി ബീറ്റാ ട്രയിലില്‍ 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് സ്പീഡാണ് രേഖപ്പെടുത്തിയത്. നിലവിലെ 4ജി ഡൗണ്‍ലോഡിംഗ് സ്പീഡിലും ജിയോ തന്നെയാണ് മുന്നില്‍. ഇത് ശരാശരി 21-22 എംബിപിഎസ് സ്പീഡ് വരെയാണ് വരിക. 4ജിയുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ 25 ഇരട്ടിയിലേറെ വേഗതയാണ് 5ജി കാഴ്ച്ചവെച്ചിരിക്കുന്നത്. ആഗോള […]


ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഇതുവരെയുള്ളതിലെ അതിവേഗ ഡൗണ്‍ലോഡ് സ്പീഡ് കാഴ്ച്ചവെച്ച് റിലയന്‍സ് ജിയോ. പ്രമുഖ ടെലികോം ന്യൂസ് പോര്‍ട്ടലായ ടെലി ടോക്ക് പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ കമ്പനി നടത്തിയ 5ജി ബീറ്റാ ട്രയിലില്‍ 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് സ്പീഡാണ് രേഖപ്പെടുത്തിയത്. നിലവിലെ 4ജി ഡൗണ്‍ലോഡിംഗ് സ്പീഡിലും ജിയോ തന്നെയാണ് മുന്നില്‍. ഇത് ശരാശരി 21-22 എംബിപിഎസ് സ്പീഡ് വരെയാണ് വരിക. 4ജിയുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ 25 ഇരട്ടിയിലേറെ വേഗതയാണ് 5ജി കാഴ്ച്ചവെച്ചിരിക്കുന്നത്.

ആഗോള നെറ്റ് വര്‍ക്ക് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ഓക്‌ലയാണ് 5ജി സ്പീഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. വളരെ കുറച്ച് യൂസേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് 5ജി ബീറ്റാ ട്രയല്‍ നടത്തിയതെങ്കിലും 5ജി സേവനം വ്യാപിപ്പിച്ചാലും ഡൗണ്‍ലോഡ് സ്പീഡ് 500 എംബിപിഎസില്‍ താഴേയ്ക്ക് പോകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെല്‍ഹിയ്ക്ക് പുറമേ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സ്പീഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊല്‍ക്കത്തയില്‍ 482.02 എംബിപിഎസ്, മുംബൈയില്‍ 515.38 എംബിപിഎസ്, വാരണാസിയില്‍ 485.22 എംബിപിഎസ് എന്നിങ്ങനെ 5ജി ഡൗണ്‍ലോഡ് സ്പീഡ് ജിയോ രേഖപ്പെടുത്തി. അപ്‌ലോഡിംഗ് സ്പീഡ് സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ജിയോ. ട്രയല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള ഡൗണ്‍ലോഡിംഗ് സ്പീഡ് ലഭിച്ചാല്‍ വെറും 5 സെക്കന്‍ഡില്‍ താഴെയുള്ള സമയം കൊണ്ട് ഒരു സിനിമ 5ജി ഫോണില്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

രണ്ടും കല്‍പിച്ച് എയര്‍ടെല്ലും

2024 മാര്‍ച്ചിനകം ഇന്ത്യയിലൊട്ടാകെ 5ജി സേവനം എത്തിക്കുവാനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചുവെന്ന് ഭാര്‍തി എയര്‍ടെല്‍ അടുത്തിടെ അറിയിപ്പ് ഇറക്കിയിരുന്നു. 5ജിയിലൂടെ അതിവേഗ ടെലികോം സേവനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആളുകള്‍ 5ജി എനേബിള്‍ഡായ ഹാന്‍ഡ്‌സെറ്റിലേക്ക് മാറേണ്ടതായി വരും. വേഗത കൂടിയ 5ജി സേവനത്തിന് കൂടുതല്‍ ഡാറ്റ ആവശ്യമായതിനാല്‍ ആളുകള്‍ ഉയര്‍ന്ന താരിഫ് പ്ലാനുകളിലേക്ക് മാറിയേക്കുമെന്ന് ഭാര്‍തി എയര്‍ടെല്‍ വൈസ് ചെയര്‍മാന്‍ അഖില്‍ ഗുപ്ത വ്യക്തമാക്കി. താരതമ്യേന കൂടിയ നിരക്കിലാകും ആദ്യഘട്ടത്തില്‍ 5ജി സേവനം നല്‍കിത്തുടങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന 5ജി സ്‌പെക്ട്രം ലേലം വഴി ഏകദേശം 17,876 കോടി രൂപ മുന്‍കൂറായി ലഭിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റാ നെറ്റ്വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളില്‍ നിന്നായിട്ടാണ് ഇത്രയും തുക കിട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും 20 വാര്‍ഷിക ഗഡുക്കളായി പണമടയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, ഭാരതി എയര്‍ടെല്‍ നാല് വാര്‍ഷിക ഗഡുക്കള്‍ക്ക് തുല്യമായ 8,312.4 കോടി രൂപ മുന്‍കൂറായി അടച്ചു.

റിലയന്‍സ് ജിയോ 7,864.78 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1,679.98 കോടി രൂപയും അദാനി ഡാറ്റ നെറ്റ്വര്‍ക്ക്സ് 18.94 കോടി രൂപയും മുന്‍കൂറായി അടച്ചിട്ടുണ്ട്. 5ജി സ്പെക്ട്രം ലേലം വിളിയില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക വിളിച്ചിരിക്കുന്നത്. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക.