image

17 Jan 2022 5:02 AM GMT

MSME

കുടുംബശ്രീ ചിക്കന്‍, സബ്സിഡിയിൽ കോഴികൃഷി

MyFin Desk

കുടുംബശ്രീ ചിക്കന്‍, സബ്സിഡിയിൽ കോഴികൃഷി
X

Summary

  സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും അനിയന്ത്രിതമായ വിലവര്‍ധനയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള പദ്ധതിയാണ് കുടുംബശ്രീ ചിക്കന്‍. നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തലിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പദ്ധതി. ഇത്തരം പദ്ധതികള്‍ക്കായി വായ്പ എടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക്് സബ്‌സിഡി ലഭിക്കും. ഓരോ യുണിറ്റിനും 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭ്യമാക്കുകയാണ് ഇവിടെ ലക്ഷ്യം. ഹാച്ചറി ബ്രീഡര്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന മുട്ട ഹാച്ചറികളില്‍ വിരിയിച്ച് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ […]


സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും അനിയന്ത്രിതമായ വിലവര്‍ധനയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള പദ്ധതിയാണ്...

 

സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും അനിയന്ത്രിതമായ വിലവര്‍ധനയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള പദ്ധതിയാണ് കുടുംബശ്രീ ചിക്കന്‍. നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തലിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പദ്ധതി. ഇത്തരം പദ്ധതികള്‍ക്കായി വായ്പ എടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക്് സബ്‌സിഡി ലഭിക്കും. ഓരോ യുണിറ്റിനും 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭ്യമാക്കുകയാണ് ഇവിടെ ലക്ഷ്യം.

ഹാച്ചറി

ബ്രീഡര്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന മുട്ട ഹാച്ചറികളില്‍ വിരിയിച്ച് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് ഫാമുകള്‍ക്ക് ലഭ്യമാക്കുന്നത്. ബ്രീഡര്‍ യൂണിറ്റുകളില്‍ നിന്നും ലഭ്യമാകുന്ന മുട്ട 21 ദിവസം വേണം ഹാച്ചറികളില്‍ വച്ച് വിരിയിച്ചെടുക്കാന്‍. ഹാച്ചറികള്‍ക്ക് ഒരു മുട്ടയ്ക്ക് 3 രൂപ എന്ന നിരക്കില്‍ വാടക നല്‍കും. പേരന്റ് പക്ഷികളില്‍ നിന്നും ലഭ്യമാകുന്ന മുട്ടയാണ് ഹാച്ചറികളില്‍ എത്തിച്ച് വിരിയിച്ച് ബ്രോയ്‌ലര്‍ ഫാമുകള്‍ക്ക് ലഭ്യമാക്കുന്നത്. ആഴ്ചയില്‍ ഒരു ലക്ഷം മുട്ട ഉത്പാദനമാണ് ലക്ഷ്യം വയ്ക്കുന്നത്.

സബ്‌സിഡി

കോഴികൃഷിക്ക് താത്പര്യമുള്ള സി.ഡി.എസ്സുകള്‍ അപേക്ഷ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വഴി നല്‍കണം. ഇതിന് ആവശ്യത്തിനനുസരിച്ച് ബാങ്ക് വായ്പ ലഭിക്കും. ഇത്തരത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകള്‍ക്ക് സബ്‌സിഡി ലഭിക്കും. ഓരോ ബ്ലോക്കിലും കുറഞ്ഞത് നാല് പുതിയ ഫാം യൂണിറ്റുകളാണ് ഇങ്ങനെ ലക്ഷ്യമിടുന്നത്. പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആയിരിക്കും പദ്ധതി നിര്‍വഹണം. ഹാച്ചറികളില്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ കൃത്യമായ സന്ദര്‍ശനം ഉണ്ടാകും.

2.6 രൂപ പ്രീമിയം

കുടുംബശ്രീ ഇറച്ചികോഴി കര്‍ഷകര്‍ക്ക് അവരുടെ ഫാമുകള്‍ ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കുന്നതിനായി ഇന്‍ഷുറന്‍സ് ബ്രോക്കിങ് ഏജന്‍സിയെ സംസ്ഥാന മിഷന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു കോഴിക്ക് 2.36 രൂപയാണ് പ്രീമിയം ആയി അടക്കേണ്ടത്. ഒരു വര്‍ഷം 6 തവണ കോഴിവളര്‍ത്തല്‍ നടത്താന്‍ സാധിക്കും.

ആനുകൂല്യം

വര്‍ഷത്തില്‍ ആറ് ബാച്ച് കോഴിയെ വളര്‍ത്തി വലുതാക്കി വില്‍ക്കാനാവുമെന്നതിനാല്‍ ഓരോ ബാച്ചിനും കൂടിയുള്ള തുക ഒരുമിച്ചാണ് അടക്കേണ്ടത്. പക്ഷെ, ഇവിടെ ഒരു പ്രശ്‌നമുണ്ട് ഏതെങ്കിലും കാരണവശാല്‍ ആറ് ബാച്ച് കോഴിയെ വളര്‍ത്താനായില്ലെങ്കില്‍ കൊടുത്ത പ്രീമിയം നഷ്ടപ്പെടുകയില്ല. ഇവിടെ ബാലന്‍സ് തുക അടുത്ത വര്‍ഷത്തെ പ്രീമിയത്തിലേക്ക് ചേര്‍ക്കുന്നതായിരിക്കും. പ്രീമിയം തുകയുടെ 30 ശതമാനം കുടുംബശ്രീ സബ്‌സിഡി ആയി നല്‍കും. ബാക്കി തുക മാത്രമേ ഗുണഭോഗ്താക്കള്‍ നല്‍കേണ്ടതുള്ളൂ.