image

16 May 2022 5:09 AM GMT

Startups

മാമ്പഴമല്ല, മാവില ശേഖരിച്ച് നേടിയത് 4 ലക്ഷം രൂപ; ഇതും കുറ്റിയാട്ടൂര്‍ പെരുമ

James Paul

മാമ്പഴമല്ല, മാവില ശേഖരിച്ച് നേടിയത് 4 ലക്ഷം രൂപ; ഇതും കുറ്റിയാട്ടൂര്‍ പെരുമ
X

Summary

തളിപ്പറമ്പിലെ കുറ്റിയാട്ടൂര്‍ മാമ്പഴങ്ങള്‍ അവയുടെ രുചിക്കും ഗുണത്തിനും പേരുകേട്ടതാണ്. എന്നാല്‍ ഇപ്പോള്‍, മാമ്പഴങ്ങളെക്കാള്‍ ഡിമാന്റ് മാവിലകള്‍ക്കാണ്. ഒരു കിലോ മാവിലക്ക് 150 രൂപ കിട്ടും. മാമ്പഴത്തെക്കാള്‍ വില. പല്‍പ്പൊടി ഉണ്ടാക്കാന്‍ വേണ്ടി ഇനോവെല്‍നെസ് നിക്ക എന്ന കമ്പനിയാണ് കുറ്റിയാട്ടൂരില്‍ നിന്ന് മാവിലകള്‍ ശേഖരിക്കുന്നത്.ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ജോലി ലഭിക്കുന്ന ഈ പദ്ധതി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്ന് ഇനോവെല്‍നെസ് ഡയറക്ടര്‍ സി എം എബ്രഹാം പറഞ്ഞു. ജനപ്രിയമായ കുറ്റിയാട്ടൂര്‍ മാമ്പഴങ്ങള്‍ക്ക് 2021-ല്‍ ഭൌമ സൂചിക പദവി ലഭിച്ചിരുന്നു. […]


തളിപ്പറമ്പിലെ കുറ്റിയാട്ടൂര്‍ മാമ്പഴങ്ങള്‍ അവയുടെ രുചിക്കും ഗുണത്തിനും പേരുകേട്ടതാണ്. എന്നാല്‍ ഇപ്പോള്‍, മാമ്പഴങ്ങളെക്കാള്‍ ഡിമാന്റ് മാവിലകള്‍ക്കാണ്. ഒരു കിലോ മാവിലക്ക് 150 രൂപ കിട്ടും. മാമ്പഴത്തെക്കാള്‍ വില. പല്‍പ്പൊടി ഉണ്ടാക്കാന്‍ വേണ്ടി ഇനോവെല്‍നെസ് നിക്ക എന്ന കമ്പനിയാണ് കുറ്റിയാട്ടൂരില്‍ നിന്ന് മാവിലകള്‍ ശേഖരിക്കുന്നത്.ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ജോലി ലഭിക്കുന്ന ഈ പദ്ധതി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്ന് ഇനോവെല്‍നെസ് ഡയറക്ടര്‍ സി എം എബ്രഹാം പറഞ്ഞു. ജനപ്രിയമായ കുറ്റിയാട്ടൂര്‍ മാമ്പഴങ്ങള്‍ക്ക് 2021-ല്‍ ഭൌമ സൂചിക പദവി ലഭിച്ചിരുന്നു. ജാം, അച്ചാര്‍, ജ്യൂസ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇറക്കുമതി ചെയ്‌തെങ്കിലും, മാങ്ങയുടെ മറ്റ് ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരും ഇതേവരെ ചിന്തിച്ചിരുന്നില്ല. ഇനോവെല്‍നെസാണ് ആദ്യമായി ഔഷധഗുണങ്ങള്‍ ഏറെയുള്ള മാവിന്റെ ഇലകള്‍ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാനുള്ള പൊടി ഉണ്ടാക്കുക എന്ന ആശയവുമായി മുന്നോട്ട് വന്നത്.

ഇനോവെല്‍നെസ് പ്രതിനിധികള്‍ മാങ്ങയുടെ കട്ടി, മണം, രുചി എന്നിവയുടെ ഗുണമേന്മ മനസ്സിലാക്കിയതോടെ പഞ്ചായത്തില്‍ നിന്നും പ്രസിഡന്റിന്റെയും കുടുംബശ്രീ യൂണിറ്റുകളുടെയും അനുമതിയോടെ മാവിലകള്‍ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ രാവിലെയും വൈകീട്ടും കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളായ പേശാല, മയിലു, കൊളച്ചേരി എന്നിവിടങ്ങളിലെയും താമസക്കാര്‍ ഇലകള്‍ ശേഖരിക്കുന്നു. തൊഴില്‍ രഹിതരായ വീട്ടമ്മമാരാണ് ഇലകള്‍ ശേഖരിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നതെന്ന് എബ്രഹാം പറഞ്ഞു.

"ദന്തസംരക്ഷണത്തിനായി നമ്മുടെ പൂര്‍വികര്‍ മാവിലെ ഇലകളെയാണ് ആശ്രയിച്ചിരുന്നത്. ഇലയില്‍ നിന്ന് പല്ല് വൃത്തിയാക്കാനുള്ള പൊടി ഉണ്ടാക്കുന്ന പദ്ധതിയെ കുറിച്ച് 10 വര്‍ഷത്തോളമായി ഞങ്ങള്‍ ആലോചിച്ചു വരികയായിരുന്നു. ഫെബ്രുവരി മുതല്‍ ഞങ്ങള്‍ ഈ ഇലകള്‍ ശേഖരിക്കുന്നു. പൊടിയുടെ സാമ്പിള്‍ ഉണ്ടാക്കി 17000 പേര്‍ക്ക് ഞങ്ങള്‍ വിതരണം ചെയ്തു. അവരുടെ പ്രതികരണം വളരെ പ്രോത്സാഹനാജനകമായിരുന്നു. അതുകൊണ്ടാണ് ഈ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്," അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, പല്ലുകള്‍ വൃത്തിയാക്കാന്‍ എല്ലാ ഇലകളും ഉപയോഗിക്കാനാവില്ല. അവ മഞ്ഞയോ തവിട്ടുനിറമോ ആയിരിക്കണം. ഫംഗസോ പുള്ളികളോ ഉള്ളവ ഒഴിവാക്കും. കുറ്റിയാട്ടൂരില്‍ ഒരു ലക്ഷത്തിലധികം മാവുകള്‍ ഉണ്ടെന്ന് എബ്രഹാം പറഞ്ഞു. "പ്രതിദിനം, ഒരാള്‍ക്ക് 5 കിലോ വരെ ശേഖരിക്കാം. ഇതിലൂടെ 750 രൂപ പ്രതിദിനം ലഭിക്കുന്നു. ഫെബ്രുവരി മുതല്‍ 60 ക്വിന്റല്‍ മാവിന്റെ ഇലകള്‍ ഞങ്ങള്‍ ശേഖരിച്ചു. കുട്ടികള്‍ പോലും ശേഖരണത്തില്‍ പങ്കെടുക്കുന്നു, "അദ്ദേഹം പറയുന്നു.

ഇതുവരെ 4 ലക്ഷം രൂയുടെ ഇലകള്‍ ഇവിടെ നിന്ന് ശേഖരിച്ച് കഴിഞ്ഞു. "ഞങ്ങള്‍ എത്ര ശേഖരിക്കുന്നുവോ അനുസരിച്ചാണ് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. ഇനോവെല്‍നെസ് എന്ന സ്ഥാപനത്തിനാണ് പഞ്ചായത്ത് ബില്‍ സമര്‍പ്പിക്കുന്നത്. ഫണ്ട് വിതരണം ചെയ്യാന്‍ വാര്‍ഡ് സമിതി (യോഗം) വിളിക്കും, ' പ്രദേശത്തുള്ള തിരുവോണം കുടുംബശ്രീയിലെ ഒരംഗം പറഞ്ഞു. അടുത്തമാസം നിക്ക പല്‍പ്പൊടി വിപണിയിലെത്തും. മാവിലയോടൊപ്പം 12 ചേരുവകള്‍ ഇതിലടങ്ങിയിട്ടുണ്ട്. മുംബയ്, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ പല്‍പ്പൊടിക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് എബ്രഹാം പറഞ്ഞു.