image

28 Oct 2022 5:30 AM GMT

Business

ഉൽപ്പാദന ചെലവ് ഉയർന്നു, സംസ്ഥാനത്ത് പാൽ വില കൂടും

Niyam Thattari

ഉൽപ്പാദന ചെലവ്  ഉയർന്നു, സംസ്ഥാനത്ത് പാൽ വില കൂടും
X

Summary

സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കും. ഇത് സംബന്ധിച്ച മിൽമയുടെ ശുപാർശ സർക്കാർ പരിഗണയിലാണ്. അടുത്ത മന്ത്രിസഭാ യോഗം വില കൂട്ടുന്ന വിഷയം ചർച്ച ചെയ്യും.  ഉൽപ്പാദന ചെലവിലെ വർന്ധന പരിഗണിച്ചാണ് വില കൂട്ടാനൊരുങ്ങുന്നത്. പാൽ വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ വിദഗ്ത സമിതിയെ മിൽമ നിയോഗിച്ചിരുന്നു. സമതി കഴിഞ്ഞ  ദിവസം പഠന  റിപ്പോർട്ട്   കൈമാറി. എത്ര  രൂപയാണ്  കൂട്ടാൻ  ഉദ്ദേശിക്കുന്നത്  എന്ന്  മിൽമ  ഇതേവരെ വ്യതമാക്കിയില്ല. നാല് മുതൽ അഞ്ച് രൂപ വരെ കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്.  കര്ഷകരോടും, […]


സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കും. ഇത് സംബന്ധിച്ച മിൽമയുടെ ശുപാർശ സർക്കാർ പരിഗണയിലാണ്. അടുത്ത മന്ത്രിസഭാ യോഗം വില കൂട്ടുന്ന വിഷയം ചർച്ച ചെയ്യും. ഉൽപ്പാദന ചെലവിലെ വർന്ധന പരിഗണിച്ചാണ് വില കൂട്ടാനൊരുങ്ങുന്നത്. പാൽ വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ വിദഗ്ത സമിതിയെ മിൽമ നിയോഗിച്ചിരുന്നു. സമതി കഴിഞ്ഞ ദിവസം പഠന റിപ്പോർട്ട് കൈമാറി. എത്ര രൂപയാണ് കൂട്ടാൻ ഉദ്ദേശിക്കുന്നത് എന്ന് മിൽമ ഇതേവരെ വ്യതമാക്കിയില്ല. നാല് മുതൽ അഞ്ച് രൂപ വരെ കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കര്ഷകരോടും, കർഷക സംഘങ്ങളോടും സംസാരിച്ച ശഷമാണ് വിദഗ്ത സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

ഉൽപാദനച്ചെലവിലുണ്ടായ വർധനവാണ് പാലിന്റെ വില കൂട്ടാൻ കാരണം. കന്നുകാലി തീറ്റയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ വർധിച്ചു. പാക്കിംഗ് ചാർജ്, തൊഴിലാളികളുടെ വേതന൦ എന്നിവയിലുണ്ടായ വർദ്ധനവും പാൽ വില കൂട്ടാൻ മിൽമ്മയെ നിർബന്ധിതരാക്കി.

"വിഷയ൦ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയുടെ പരിഗണയിലാണ്. നിലവിൽ പാൽവില കൂട്ടണമെന്ന ശുപാർശ മാത്രമാണ് മിൽമ നൽകിയത്. മന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്;" മിൽമ ചെയർമാൻ കെ .എസ് മണി പറഞ്ഞു.

മിൽമ പാൽവില കൂടുന്നതോടെ സംസ്ഥാനത്തെ മൊത്തത്തിലുള്ള പാൽവിലയിൽ മാറ്റമുണ്ടാക്കും. മിൽമയുടെ പാൽവില അനുസരിച്ചാണ് മറ്റ് കമ്പനികളും പാൽ വില നിശ്ചയിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പാൽവില കൂടുമെന്ന സൂചന തന്നെയാണ് ക്ഷീരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വിദഗ്ത സമിതി റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ച ചെയ്യും. ഏറ്റവും ഒടുവിൽ 2019- ലാണ് പാലിന് 5 രൂപ വില വർധിപ്പിച്ചത്. അതുകൊണ്ട് തന്നെ മിൽമ നൽകിയ ശുപാർശ അംഗീക്കരിക്കാനാണ് സാധ്യത. എത്ര രൂപ കൂട്ടണം എന്നതാണ് സർക്കാർ ആലോചിക്കുന്നത്. നാലു രൂപ മുതൽ അഞ്ചു രൂപവരെ കൂടുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. നിലവിൽ 500 എം എൽ ലൈറ്റ് ബ്ലൂ കവറിൽ ലഭിക്കുന്ന പാലിന് 22 രൂപയും ,500 എം എൽ ഡാർക്ക് ബ്ലൂ കവറിൽ ലഭിക്കുന്ന പാലിന് 23 രൂപയാണ് വില. മറ്റ് കമ്പനികളും മിൽമ വിലയ്ക്ക് ആനൂപാതികമായി വില ഉയർത്താറാണ് പതിവ്.

ജീവിത ചെലവ് വർദ്ധിക്കും

മലയാളികൾ പാലിനെ ഒരു സമ്പൂർണ ആഹാരമായി പരിഗണിച്ചാണ് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തിയത്. പാൽ വിലയിലെ വർദ്ധനവ് വീട്ടുചെലവിന് അധിക ഭാരം ചുമത്തുമെന്ന് ഉറപ്പാണ്.

"ദൈനംദിന അവശ്യ വസ്തുക്കൾക്ക് മാത്രമാണ് വില വർദ്ധിക്കുന്നത്. വേതനം വർധിക്കാത്തത് ജീവിത സാഹചര്യം മോശമാക്കി. ഒരു വീട്ടിൽ രണ്ട് പേർ ജോലിക്ക് പോയാലും വീട്ടിലെ ചെലവ് നോക്കാൻ പറ്റാത്ത അവസ്ഥയാണ്. വില കുറവുള്ള പാൽ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ വാങ്ങുന്ന അളവ് കുറക്കുക എന്നതാണ് വിലകയറ്റയത്തെ തടയാൻ മാർഗം," വീട്ടമ്മയായ രമ ദേവി പറഞ്ഞു.

കിട്ടുന്ന കമ്മിഷൻ ലാഭമാണോ ?

"തണുപ്പിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതി ചാർജ് പരിഗണിക്കുമ്പോൾ ലാഭം കുറവാണ്. കൂടുതൽ പേർക്കും മിൽമ പാലാണ് ആവശ്യം. വരുന്ന കസ്റ്റമേഴ്‌സ് ചോദിക്കുന്നത് മിൽമ പാൽ ഉണ്ടോ എന്നാണ്. ഇല്ല എന്ന് പറയുന്നത് കച്ചവടത്തെ ബാധിക്കും. അതുകൊണ്ട് ഏജൻസി എടുക്കാൻ നിർബന്ധിതനായി," ബേക്കറി ഉടമയായ വേലായുധൻ പറയുന്നു.

കേരളത്തിൽ മിൽമക്ക് യൂണിയനുകളുടെ കിഴിൽ 3000 ഏജൻസികളാണ് നിലവിലുള്ളത്.ഏജന്റുമാർക്ക് വിൽപ്പന പ്രോത്സാഹന സാമഗ്രികൾ, ശീതീകരിച്ച അവസ്ഥയിൽ പാൽ സംഭരിക്കുന്നതിനുള്ള പഫ് ബോക്സുകൾ, പാൽ സംഭരിക്കാനുള്ള ട്രേകൾ മുതലായവ നൽകിയതൊഴിച്ചാൽ മറ്റ് ഒരു അനുകൂല്യവും മിൽമ നല്കുന്നില്ല.

നിലവിൽ ഒരു പായ്ക്കറ്റ് പാലിൽ നിന്നും 50 പൈസയാണ് ഏജന്റുമാർക്ക് കമ്മീഷനായി ലഭിക്കുന്നത്. വില വർദ്ധിപ്പിക്കുമ്പോൾ 20 പൈസ കൂടുമെന്നാണ് സൂചന. മിൽമ പാർലറുകളുടെ കാര്യം വത്യസ്തമാണ്. മിൽമയുടെ മറ്റുൽപ്പന്നങ്ങളിൽ നിന്നും 10 -15 ശതമാനം കമ്മിഷൻ ലഭിക്കുന്നുണ്ട്.

ചെറുകിട കർഷകരുടെ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമോ ?

കൃത്യമായി പാൽ കർഷകരിൽ നിന്നും സംഭരിച്ച അളവും ഗുണനിലവാരവും രേഖപ്പെടുത്തി മിൽമക്ക് കൈമാറുകയാണ് വിവിധ യൂണിയനുകളുടെ കിഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ ചെയുന്നത്. ഈ സംവിധാനങ്ങളുടെ സുതാര്യത തന്നെയാണ് കർഷകർക്ക് വെല്ലുവിളിയാക്കുന്നത്. പല ഇടങ്ങളിലും സൊസൈറ്റികൾ കാര്യക്ഷമമല്ല.

"പാലിലെ കൊഴുപ്പും വെള്ളവും ഒഴികെയുള്ള പോഷകഭാഗം (എസ് എ ൻ എഫ് ശതമാനം) അളന്നാണ് കർഷർകക്ക് പാലിന്റെ വില ലിറ്ററിന് എത്ര എന്ന് നിശ്ചയിക്കുന്നത്. അതുകൊണ്ട് കർഷകന് വില കൂടുന്നതിന്റെ ഗുണം എത്ര കണ്ട് ലഭിക്കുമെന്ന് കണ്ടറിയണം. പോഷകഗുണമുള്ള തീറ്റ നൽകിയാൽ മാത്രമേ എസ് എ ൻ എഫ് ശതമാനം കൂടിയ പാൽ ലഭിക്കുകയുള്ളു. അതിന് വില കുറഞ്ഞ തീറ്റയാണ് ലഭ്യമാക്കേണ്ടത്. പാൽവില കൂടിയാലും ഒന്നും രണ്ടും പശുവിനെ വളർത്തുന്നവർക്ക് അതിന്റെ ഗുണം പൂർണമായി ലഭിക്കുകയില്ല," ക്ഷീര കർഷകനായ കെ മജീദ് പറയുന്നു.

പാൽ വില കൂടുന്നത് ക്ഷീര കർഷർക്ക് നിലവിലെ പ്രതിസന്ധിക്ക് വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. സ്വന്തമായി വിപണി കണ്ടത്തുന്ന കർഷകർക്ക് മാത്രമാണ് വിലകൂടുമ്പോൾ അതിന്റെ ഗുണം നേരിട്ട് ലഭിക്കുക. പാലിന്റെ ആദായകരമല്ലാത്ത വില തന്നയാണ് ക്ഷീര കൃഷിക്ക് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത് .കർ ഷകരുടെ അധ്വാനത്തിന് തക്കതായ ഒരു ലാഭം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ആവശ്യം.